Currency

ലോകത്ത് ആദ്യമായി വിമാനത്തില്‍ സ്ത്രീ സംവരണം ഉറപ്പാക്കി എയര്‍ ഇന്ത്യ

സ്വന്തം ലേഖകന്‍Friday, January 13, 2017 2:46 pm

ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കി എയര്‍ ഇന്ത്യ. വിമാനത്തിലെ ആറ് സീറ്റുകളിലാണ് എയര്‍ ഇന്ത്യ സംവരണം ഏര്‍പ്പെടുത്തുന്നത്. മറ്റ് എല്ലാ ഗതാഗത സംവിധാനങ്ങളിലും സ്ത്രീ സംവരണം ഉണ്ടെങ്കിലും ലോകത്തില്‍ തന്നെ ഇതാദ്യമായാണ് വിമാനത്തില്‍ സ്ത്രീ സംവരണം ഏര്‍പ്പെടുത്തുന്നത്.

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കി എയര്‍ ഇന്ത്യ. വിമാനത്തിലെ ആറ് സീറ്റുകളിലാണ് എയര്‍ ഇന്ത്യ സംവരണം ഏര്‍പ്പെടുത്തുന്നത്.

മറ്റ് എല്ലാ ഗതാഗത സംവിധാനങ്ങളിലും സ്ത്രീ സംവരണം ഉണ്ടെങ്കിലും ലോകത്തില്‍ തന്നെ ഇതാദ്യമായാണ് വിമാനത്തില്‍ സ്ത്രീ സംവരണം ഏര്‍പ്പെടുത്തുന്നത്.

എയര്‍ ഇന്ത്യയുടെ മുംബൈ നേവാര്‍ക് വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രികന്‍ എക്കണോമി ക്ലാസിലെ യുവതിയെ കയറി പിടിച്ചത് ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ എയര്‍ ഇന്ത്യയുടെ പുതിയ നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x