സാങ്കേതികവിദ്യയുടെ വളർച്ച തട്ടിപ്പുരീതിയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ചെക്ക് പോലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്. ചെക്കുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
നമ്മുടെ ദൈനംദിന ജീവിതത്തിലെ ശീലങ്ങളിൽ വരുത്തുന്ന ചെരുതായ മാറ്റങ്ങൾ പോലും സമ്പത്ത് വർധിക്കാൻ കാരണമായേക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം…
ഇന്ന് വൈകുന്നേരം നാല് മണിക്കാണ് ഉദ്ഘാടനചടങ്ങ്. യു.എ.ഇയുടെ ഇന്ത്യയിലെ മൂന്നാമത്തെ കോണ്‍സുലേറ്റ് ആണ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുന്നത്. പ്രവാസി മലയാളികൾക്ക് ഏറെ പ്രയോജനപ്രദമാകും യുഎഇ കോൺസുലേറ്റിന്റെ തിരുവനന്തപുരത്തെ പ്രവർത്തനം.
നീണ്ടകര കരിക്കാടി, മലബാര്‍ നത്തോലി, അഷ്ടമുടി തെള്ളി എന്നിവ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി മീനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് എം.ആര്.പിയില്‍ 20 ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്. ഫ്രീ ഹോം ഡെലിവറിയും ലഭിക്കും.
http://cmo.kerala.gov.in എന്ന വെബ്സൈറ്റിലൂടെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാവുന്നതാണ്.
Responsible Tourism project ന്റെ ഭാഗമായി തോർത്തിനെ പ്രൊമോട്ട് ചെയ്യുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് തോർത്ത് നെയ്യുന്നവരുടെ കഷ്ടകാലവും തീരുന്നതു. കേരള ടൂറിസം തോർത്തിനു പ്രചാരണം നല്‍കിത്തുടങ്ങിയതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വിദേശ നാടുകളിൽ നിന്നും വൻ ഓഡറുകളാണ് കേരളത്തിലേക്ക് എത്തുന്നത്.
ബന്ധുനിയമന വിവാദത്തിൽപെട്ട വ്യവസായ മന്ത്രി ഇ പി ജയരാജൻ രാജിവച്ചു. ഇന്നലെ തന്നെ രാജിക്കത്തു ജയരാജൻ കൈമാറിയെന്ന് സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
സെർവർ നവീകരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 9,10, 11 തീയതികളില്‍ വാണിജ്യനികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൂർണമായും തടസ്സപ്പെടും.
റേഷൻ കടകളിൽ പുതിയ സ്റ്റോക്ക് എത്തുമ്പോഴും സാധനങ്ങൾ വാങ്ങുമ്പോഴും കാർഡുടമയ്ക്ക് എസ്എംഎസ് ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നു. റേഷൻ കടകളിലെ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ചില ട്രെയിനുകൾ പുറപ്പെടുന്ന സമയങ്ങളിലും മറ്റു ചില ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിടുന്ന സമയങ്ങളിലുമാണു മാറ്റം വരുത്തിയിരിക്കുന്നത്.