നവംബര്‍ ഒന്നുമുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷനും പുതുക്കല്‍ പ്രക്രിയയും പൂര്‍ണമായും ഓണ്‍ലൈനിലാക്കുകയാണ്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടനെ പുറത്തിറങ്ങും.
കുവൈറ്റ് ഓയില്‍ കമ്പനിയിലേക്ക് വന്‍തുക വാങ്ങി ബംഗ്ലൂരുവിലെ ഒരു സ്വകാര്യ ഏജന്‍സി നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗാർത്ഥികൾ വഞ്ചിതരാകരുതെന്നും നോർക്ക മുന്നറിയിപ്പ് നൽകി.
അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ സംസ്ഥാനത്തെ ട്രെയിനുകൾ വരുന്ന ഇരുപത് ദിവസങ്ങൾ കൂടി വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.
കാവേരി കേസില്‍ കര്‍ണാടകം തമിഴ്നാടിന് 6000 ക്യൂസെക്സ് വെള്ളം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത മുൻ നിർത്തി കർണ്ണാടകയിലേക്കു ബുധനാഴ്ചയും വ്യായാഴ്ചയും നടത്തേണ്ട സർവ്വീസുകൾ എല്ലാം കേരള ആർ.ടി.സി റദ്ദാക്കി.
ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടർന്ന് 10 പാസഞ്ചര്‍/മെമു തീവണ്ടികള്‍ പൂര്‍ണമായും മൂന്ന് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. എന്നാൽ എക്സ്പ്രസ് തീവണ്ടികള്‍ റദ്ദാക്കിയിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. രാത്രി 12.30 ഓടെയാണ് അപകടം. ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്.
കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്കുള്ള വിമാന ടിക്കറ്റുകളിൽ നാലിരട്ടിയോളം വർദ്ധനവാണു ഉണ്ടായിരിക്കുന്നത്. ഓണം, ബക്രീദ് അവധിയ്ക്ക് നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക് സ്കൂള്‍ അവധികഴിഞ്ഞ് തിരികെ പോകേണ്ട സമയത്താണ് ടിക്കറ്റിന് ചാര്‍ജ് കൂട്ടിയത്.
കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാതെ വന്നതോടെ കേരളം വൈദ്യുതി ക്ഷാമത്തിലേക്ക്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോഡ് ഷെഡിങ്ങും വ്യവസായങ്ങള്‍ക്ക് പവര്‍കട്ടും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ബോര്‍ഡ് കോര്‍കമ്മിറ്റി മുന്നറിയിപ്പ് നൽകി.
വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയിലാണ് മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. നേരത്തെ വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനം. കേന്ദ്ര ഗ്രാമീണ മന്ത്രാലയം പുറത്തുവിട്ട ഈ സർവ്വേഫലത്തിൽ സിക്കിമിനാണ് ഒന്നാം സ്ഥാനം. ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ സംസ്ഥാനം ജാര്‍ഖണ്ഡാണ്
പാരസെറ്റാമോള്‍ ഉള്‍പ്പടെ എട്ടിനം മരുന്നുകളുടെ വിതരണവും വില്പനയും സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് നിരോധിച്ചു. ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി.