Currency

യൂറോപ്യൻ യൂണിയൻ, യു.കെ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുമുള്ളവർ ഇന്ത്യയിലേക്ക് വരുന്നതിന് വിലക്ക്

Monday, March 16, 2020 11:28 pm

ന്യൂഡൽഹി: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ ഫ്രീ ട്രേഡ് അസോസിയേഷൻ, യു.കെ., തുർക്കി എന്നിവിടങ്ങളിൽനിന്നുമുള്ളവർ ഇന്ത്യയിലേക്ക് വരുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. മാർച്ച് 18 മുതൽ 31വരെയാണ് വിലക്ക്. ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിലവിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ള 114 പേരിൽ 17 വിദേശികളാണുള്ളത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. സ്വിമ്മിങ് പൂളുകൾ, മാളുകൾ എന്നിവയും അടച്ചിടണം. ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികൾ ഒരുക്കണമെന്നും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുറക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Travel to India: Ban on passengers coming from European Union, UK and Turkey


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x