
തിരുവനന്തപുരം: വേനലവധി മുന്‍നിര്‍ത്തി വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്ക് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഏപ്രിലില്‍ സ്‌കൂളടക്കുന്നതിനാല്‍ വിദേശത്തുള്ള കുടംബാംഗങ്ങളുടെ അടുത്തേക്ക് പോകുന്നവരുടെ തിരക്ക് മുന്നില്‍ കണ്ടാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഏപ്രില്‍ ആദ്യവാരത്തില്‍ വിമാന ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്.
കരിപ്പൂരില്‍ നിന്ന് ദുബായ്, ഷാര്‍ജ, അബൂദബി മേഖലയിലേക്ക് നിരക്ക് 20,000 ത്തിന് മുകളിലെത്തി. നേരത്തെ ഇത് 5500 മുതല്‍ 7000 രൂപ വരെയായിരുന്നു. ഖത്തര്‍, ദോഹ, ബഹ്റൈന്‍, കുവൈത്ത് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കും നിരക്ക് ഉയര്‍ത്തിയുണ്ട്. എന്നാല്‍ ഖത്തറിലേക്ക് വിസ വേണ്ടെന്നുള്ളതിനാല്‍ സന്ദര്‍ശകരുടെ പ്രവാഹമാണിപ്പോള്‍. സൗദിയിലേക്കുള്ള കണക്ഷന്‍ വിമാനത്തില്‍ ടിക്കറ്റിന് 30,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. കരിപ്പൂരില്‍ നിന്ന് നേരിട്ട് ജിദ്ദ മേഖലയിലേക്ക് വിമാനങ്ങളില്ല എന്നതിനാല്‍ കണക്ഷന്‍ സര്‍വിസുകളെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ഇത്തരം സര്‍വിസുകള്‍ക്കും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ്, ഇത്തിഹാദ് എയര്‍ തുടങ്ങി വിദേശത്തേക്കുള്ള വിമാനക്കമ്പനികളെല്ലാം നിരക്ക് ഉയര്‍ത്തി. സാധാരണ നിരക്കിന്റ മൂന്നിരട്ടി നല്‍കിയാല്‍ മാത്രമേ ഇപ്പോള്‍ ടിക്കറ്റ് ലഭിക്കുകയുള്ളൂ. ജൂണില്‍ സ്‌കൂളുകള്‍ തുറക്കുമെന്നതിനാല്‍ ഇവരുടെ മടക്ക ടിക്കറ്റിലും ഉയര്‍ന്ന നിരക്ക് വാങ്ങാനാകും. അതേസമയം നിരക്ക് ഉയര്‍ത്തിയാലും പല സെക്ടറിലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.