Currency

ഗർഷോം പുരസ്‌കാര സമർപ്പണം ഒക്ടോബർ 13 നു ടോക്കിയോയിൽ. നാമനിർദേശങ്ങൾ മെയ് 31 വരെ

സ്വന്തം ലേഖകൻSaturday, April 14, 2018 11:02 pm

ബാംഗ്ലൂർ: 13- മത് ഗർഷോം ഇന്റർനാഷണൽ പുരസ്‌കാരങ്ങൾ ഒക്ടോബർ 13 നു ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ടോക്കിയോ ടോബു ഫ്രണ്ട് ഹാളിൽ വൈകുന്നേരം 6 മണി മുതലാണ് ചടങ്ങു. ജപ്പാനിലെ മലയാളി കൂട്ടായ്മയായ നിഹോൺ കൈരളിയാണ് 13-മത് ഗർഷോം ഇന്റർനാഷണൽ അവാർഡ് ദാനച്ചടങ്ങിനു ആതിഥ്യമരുളുന്നത്.

സാമൂഹ്യ സേവനം, ബിസിനസ് രംഗങ്ങളിൽ മികവ് പുലർത്തുന്ന പ്രവാസി മലയാളികളെയും വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെയുമാണ് ഗർഷോം പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നത്. 2018 മെയ് 31 വരെ www.garshomonline.com ലൂടെ ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.  പ്രവാസി മലയാളികളെയും, സ്ഥാപനങ്ങളെയും, സംഘടനകളെയും 13-മത് ഗർഷോം അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്.

കേരളത്തിന് പുറത്തു വസിക്കുന്ന പ്രവാസി മലയാളികളെ ആദരിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷനാണ് ഗർഷോം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 19 രാജ്യങ്ങളിൽ നിന്നുമായി 55 പ്രവാസി മലയാളികളും 9 സംഘടനകളും ഇതുവരെ ഗർഷോം പുരസ്‌കാരങ്ങൾക്ക് അർഹരായിട്ടുണ്ട്‌. ആദ്യ ഗർഷോം പുരസ്‌കാരം 2003 ൽ ജർമനിയിലെ ഡോ. പോളി മാത്യു സോമതീരത്തിനായിരുന്നു. ഇന്ത്യ, മലേഷ്യ, കുവൈറ്റ്, യു എ ഇ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം ഇന്റർനാഷണൽ അവാർഡ് ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്. 

ബാംഗ്ലൂരിലെ ഒയാസിസ് ഹോളിഡേയ്‌സ് ഗ്രൂപ്പാണ് ഒഫീഷ്യൽ ട്രാവൽ പാർട്ണർ. “ഡെസ്റ്റിനേഷൻ ജപ്പാൻ” പ്രേത്യേക ടൂർ പാക്കേജും ഒയാസിസ് ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്.

ഓൺലൈൻ നോമിനേഷൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾക്കും, നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x