വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രിയുടെ പ്രവര്‍ത്തനം ജനുവരിയില്‍ ആരംഭിക്കും. രാജ്യത്ത് വിദേശികളുടെ ചികിത്സാ സൗകര്യം ലക്ഷ്യമാക്കി ഫര്‍വാനിയയിലും ദജീജിലും രണ്ട് ഹെല്‍ത് സെന്ററുകളാണ് തുറക്കുന്നത്.
സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് ഇളവിന്റെ ആനുകൂല്യം പതിനായിരങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ബുധനാഴ്ച മുതല്‍ രാജ്യത്ത് കര്‍ശനമായ തൊഴില്‍, ഇഖാമ പരിശോധന തുടങ്ങി. അനധികൃത താമസക്കാരെ കണ്ടത്തൊന്‍ രാജ്യത്തെ 13 മേഖലയിലും പരിശോധനയുണ്ടാകും.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന ബഹുമതിക്ക് ഇത്തവണ സിംഗപ്പൂരിന്റെ പാസ്പോര്‍ട്ട് അര്‍ഹമായി. ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ഈ ബഹുമതി നേടുന്നത്. ഇന്ത്യക്ക് 75 ആം സ്ഥാനമാണുള്ളത്.
ബഹ്റൈനിലെ ഇന്ത്യന്‍ എംബസി ഈ മാസം 22 മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. അല്‍ സീഫിലെ ന്യൂ ചാന്‍സെറി കോംപ്ലക്സിലാണ് പുതിയ കെട്ടിടം. ബില്‍ഡിങ് നമ്പര്‍ 1090, റോഡ് നമ്പര്‍ 2819, ബ്ലോക്ക് നമ്പര്‍ 228, അല്‍ സീഫ് ജില്ല എന്നതാണ് പുതിയ വിലാസം.
പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുമില്ലാതെ യാത്രക്കാരനെ തിരിച്ചറിയുന്ന സംവിധാനം ലോകത്ത് ആദ്യമായാണ് ഏര്‍പ്പെടുത്തുന്നത്. എമിഗ്രേഷന്‍ പരിശോധനയ്ക്ക് പകരം വിമാനത്തിലെ സ്മാര്‍ട്ട് തുരങ്കത്തിലൂടെ യാത്രക്കാരന് കടന്നുപോയാല്‍ മതി.
ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളിലെ രാജ്യാന്തര യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. മേയില്‍ പ്രഖ്യാപിച്ച പദ്ധതി സെപ്റ്റംബറില്‍ അവസാനിക്കേണ്ടതായിരുന്നു.
ജെറ്റ് എയര്‍വെയ്സില്‍ ഇന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് 12 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും നേപ്പാള്‍, ബംഗ്ലദേശ്, ശ്രീലങ്ക, ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റിനാണ് ഇളവ് ലഭിക്കുക.
സെപ്തംബര്‍ 24 മുതല്‍ 28 വരെയാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 10 വരെയുള്ള യാത്രാ ടിക്കറ്റുകള്‍ ഇളവോടെ ബുക്ക് ചെയ്യാനാകും. കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും എയര്‍ അറേബ്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ വൈകിട്ട് ആറിന് ബിന്‍ ഉംറാനില് അല്‍ അഹ്ലി ആശുപത്രിക്കു സമീപമുള്ള സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ആസ്ഥാനത്തെ ഓഫിസേഴ്സ് ക്ലബിലാണ് സെമിനാര്‍. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ഇത്തിഹാദ് എയര്‍വേയ്സിലൂടെ യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ പ്ലാനിന്റെ ആനുകൂല്യം ലഭിക്കുന്നത്. എന്നാല്‍ വിമാനക്കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂവെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.