ഈ മാസം 15 മുതല്‍ പൂര്‍ണമായും ഓണ്‍ലൈനായി മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കണം. http://passport.gov.in/nri/Online.do. എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. വെബ്സൈറ്റില്‍ നിന്ന് പാസ്പോര്‍ട്ട് ഓണ്‍ലൈന്‍ റജിസ്ട്രേഷന് ഫോം ലഭ്യമാവും. ഓണ്‍ലൈന്‍ റജിസ്ട്രേഷന്, അപേക്ഷകന്റെ വിവരങ്ങള്‍, വിലാസം എന്നീ മൂന്നു ഭാഗങ്ങളാണ് അപേക്ഷാ ഫോമില്‍ ഉള്ളത്.
പുതപ്പുകളിലും ലിനനിലും മറ്റും പൊതിഞ്ഞുള്ളതും പുറമെ കയറുകൊണ്ട് കെട്ടിവരിഞ്ഞുള്ളതുമായ ലഗേജുകള്‍ അനുവദിക്കില്ല. വൃത്താകൃതിയിലുള്ളതും ക്രമരഹിതമായ രൂപത്തിലുള്ളതുമായ ലഗേജുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മസ്കത്ത്, സലാല, സൊഹാര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും കാബിന് ക്ലാസ് വ്യത്യാസങ്ങളില്ലാതെ പുതിയ നിബന്ധന ബാധകമായിരിക്കും.
രാജ്യാന്തര സര്‍വീസുകള്‍ യാത്രാ തീയതിക്ക് 14 ദിവസം മുമ്പും ആഭ്യന്തര സര്‍വീസുകള്‍ ഏഴു ദിവസം മുമ്പും റദ്ദാക്കിയാല്‍ ടിക്കറ്റ് തുക മുഴുവനായും യാത്രക്കാര്‍ക്ക് ലഭിക്കും. സര്‍വീസ് റദ്ദാക്കുമ്പോള്‍ ഇത്രയും തുക വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
സൗദിയില്‍ നിന്ന് ഹജ്ജിനത്തെുന്നവര്‍ രണ്ടും വിദേശ തീര്യഥാടകര് നാല് കുത്തിവെപ്പും നിര്‍ബന്ധമായും എടുക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. രാജ്യത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കുത്തിവെപ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചില കുത്തിവെപ്പുകള്‍ ഹജ്ജിന്റെ പത്ത് ദിവസം മുന്‍പും മറ്റു ചിലത് രണ്ടാഴ്ച മുന്‍പുമാണ് എടുക്കേണ്ടത്.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആനുകൂല്യം ലഭിക്കും വിധമാണ് പദ്ധതി തയാറാക്കുന്നത്. വിദേശി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്നതിനെക്കുറിച്ച് നിര്‍ദേശിക്കുന്ന ഈ നിയമത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗജന്യ ചികിത്സ ലഭിക്കുന്നതിനാല്‍ സ്വദേശികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നത് നിര്‍ബന്ധമല്ലെന്നും പറയുന്നുണ്ട്. സ്വകാര്യ ആശുപത്രികളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും
അവധി ആഘോഷിക്കാനും മറ്റും വിദേശരാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കു വിസ നടപടികൾക്കു കാത്തു നിൽക്കാതെ സന്ദർശനം നടത്താവുന്ന രാജ്യങ്ങൾ
ഏറ്റവും മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനമാണ് അവര്‍ വടക്കന്‍ കേരളത്തിന് നല്‍കിയിരിക്കുന്നത്. മലയാളത്തിന്റെ ഭൂപ്രകൃതി തന്നെയാണ് ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. കണ്ണൂര്‍, തോട്ടട, ബേക്കല്‍ എന്നിവിടങ്ങളാണ് വടക്കന്‍ കേരളത്തിലെ പ്രധാന സ്ഥലങ്ങള്‍.
ഇപ്സോസ് നടത്തിയ കഴിഞ്ഞ സര്‍വേയില്‍ നാലാം സ്ഥാനത്തായിരുന്ന അബുദാബി നഗര സൂചികയില്‍ ലണ്ടനേയും പാരിസിനെയും മറികടന്നാണ് സ്ഥാനക്കയറ്റം നേടിയത്. 26 രാജ്യങ്ങളില്‍ നിന്നായി 16നും 64നും ഇടയില്‍ പ്രായമുള്ള 18000 പേരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചത്. പട്ടികയില്‍ ന്യൂയോര്‍ക്ക് ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി.
വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ ലളിതമാക്കുന്നതിനു വേണ്ടിയാണ് ഡിപ്പാർച്ചർ കാർഡ് പൂരിപ്പിച്ചു നൽകുന്ന പ്രവർത്തി നിർത്തലാക്കുന്നത്
28-ാംവയസിൽ പാർലമെന്റംഗമായ അദ്ദേഹം ആരോഗ്യമന്ത്രിയായും (2014-16), ഗതാഗതം, ടൂറിസം, സ്പോർട്സ് മന്ത്രിയായും (2011-14) പ്രവർത്തിച്ചിട്ടുണ്ട്. ലിയോയുടെ പിതാവ് മുംബൈ സ്വദേശിയും മാതാവ് അയര്‍ലന്‍ഡുകാരിയുമാണ്.