Currency

ഖത്തര്‍ എയര്‍വേയ്സ് സ്റ്റോപ്ഓവര്‍ പാക്കേജ് ഈ വര്‍ഷം മുഴുവന്‍ തുടരും

സ്വന്തം ലേഖകന്‍Tuesday, October 10, 2017 12:37 pm

ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളിലെ രാജ്യാന്തര യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. മേയില്‍ പ്രഖ്യാപിച്ച പദ്ധതി സെപ്റ്റംബറില്‍ അവസാനിക്കേണ്ടതായിരുന്നു.

ദോഹ: സ്റ്റോപ്ഓവര്‍ പാക്കേജ് ഈ വര്‍ഷം മുഴുവന്‍ തുടരും. ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളിലെ രാജ്യാന്തര യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. പാക്കേജ് പ്രഖ്യാപിച്ച ഖത്തര്‍ ടൂറിസം അതോറിറ്റിയും ഖത്തര്‍ എയര്‍വേയ്സുമാണ് ഇക്കാര്യം അറിയിച്ചത്. മേയില്‍ പ്രഖ്യാപിച്ച പദ്ധതി സെപ്റ്റംബറില്‍ അവസാനിക്കേണ്ടതായിരുന്നു.

പാക്കേജിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അതിനാലാണ് ഡിസംബര്‍ 31വരെ നീട്ടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രികര്‍ക്ക് സൗജന്യമായി ഖത്തറിലെ ആഡംബര ഹോട്ടലുകളില്‍ താമസ സൗകര്യവും സൗജന്യ സന്ദര്‍ശക വീസയും ലഭ്യമാക്കുന്നതാണ് പാക്കേജ്.

പദ്ധതി വന്‍വിജയമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ ഖത്തര്‍ സന്ദര്‍ശിച്ച ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണത്തില്‍ 34% വര്‍ധനരേഖപ്പെടുത്തിയിട്ടുണ്ട്. പാക്കേജനുസരിച്ച് ഒരു ലക്ഷത്തോളം പേര്‍ ദോഹ സന്ദര്‍ശിച്ചു കഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x