Currency

പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും വേണ്ട; ദുബായില്‍ നിന്ന് യാത്രപുറപ്പെടാം

സ്വന്തം ലേഖകന്‍Wednesday, October 11, 2017 12:42 pm

ദുബായ്: പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമില്ലാതെ വിമാനത്താവളം വഴി യാത്ര നടത്താന്‍ ഒരുങ്ങുകയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. അധികം വൈകാതെ പാസ്‌പോര്‍ട്ടും, രേഖയും കാണിക്കാതെ ദുബായില്‍ നിന്ന് യാത്രപുറപ്പെടാം.

പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുമില്ലാതെ യാത്രക്കാരനെ തിരിച്ചറിയുന്ന സംവിധാനം ലോകത്ത് ആദ്യമായാണ് ഏര്‍പ്പെടുത്തുന്നത്. എമിഗ്രേഷന്‍ പരിശോധനയ്ക്ക് പകരം വിമാനത്തിലെ സ്മാര്‍ട്ട് തുരങ്കത്തിലൂടെ യാത്രക്കാരന്‍ കടന്നുപോയാല്‍ മതി. തുരങ്കം യാത്രക്കാരനെ തിരിച്ചറിഞ്ഞ് നടപടികള്‍ പൂര്‍ത്തിയാക്കും. ജൈറ്റക്‌സ് സാങ്കേതിക വാരത്തിന്റെ ഭാഗമായി അവതരിപ്പിച്ച സാങ്കേതികവിദ്യ താമസിയാതെ ദുബായ് വിമാനത്താവളങ്ങളില്‍ നിലവില്‍ വരും.

ഗ്ലാസ് തുരങ്കത്തിലെ 12 നൂതന ക്യാമറകള്‍ യാത്രക്കാരനെ സ്‌കാന്‍ ചെയ്ത് തിരിച്ചറിയും. ഇതിലൂടെ കടന്നുപോകാന്‍ യാത്രക്കാരന്‍ നേരത്തേ തന്റെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഈ സംവിധാനത്തിലൂടെ വെറും പത്ത് സെക്കന്റിനകം യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x