
ഷാര്‍ജ: 599 ദര്‍ഹത്തിന് കോഴിക്കോടേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും എത്താനായി സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ. അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിലാണ് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ളത്. സെപ്തംബര്‍ 24 മുതല്‍ 28 വരെയാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 10 വരെയുള്ള യാത്രാ ടിക്കറ്റുകള്‍ ഇളവോടെ ബുക്ക് ചെയ്യാനാകും. കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും എയര്‍ അറേബ്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് 699 ഉം ബാംഗ്ലൂരിലേക്ക് 749 ഉം ചെന്നൈയിലേക്ക് 799 ദിര്‍ഹവുമാണ് നിരക്ക്. അഹമ്മദാബാദ്, കോയമ്പത്തൂര്‍, ഗോവ, ഹൈദരാബാദ്, ജയ്പൂര്‍, നാഗ്പൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് 899 ദിര്‍ഹം നല്‍കണം. ഓഫ് സീസണില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് കമ്പനിക്ക് നഷ്ടം നേരിട്ടിരുന്നു. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് യാത്രാ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇക്കണോമി ക്ലാസ് ടിക്കറ്റുകളില്‍ 10 മുതല്‍ 15 കിലോ വരെ ലഗേജ് അധികമായി കൊണ്ടുപോകാന്‍ കഴിയുന്ന ഓഫറുകള്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ,കറാച്ചി, ധാക്ക, ചിറ്റഗോങ്, ജക്കാര്‍ത്ത, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളില്‍ 10 കിലോ വരെ അധികം ലഗേജ് കയറ്റാം. സെപ്തംബര്‍ 30ന് മുമ്പ് എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഫ്‌ലൈ ദുബായ് ഇക്കണോമി, ബിസിനസ് ക്ലാസ് യാത്രാ നിരക്കുകള്‍ക്ക് നേരത്തെ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.