Currency

പ്രവാസികള്‍ക്കായുള്ള രണ്ടാമത് എക്‌സിറ്റ് പെര്‍മിറ്റ് സെമിനാര്‍ നാളെ

സ്വന്തം ലേഖകന്‍Monday, September 25, 2017 5:15 pm

നാളെ വൈകിട്ട് ആറിന് ബിന്‍ ഉംറാനില്‍ അല്‍ അഹ്ലി ആശുപത്രിക്കു സമീപമുള്ള സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ആസ്ഥാനത്തെ ഓഫിസേഴ്‌സ് ക്ലബിലാണ് സെമിനാര്‍. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ദോഹ: പ്രവാസി സമൂഹത്തിനായുള്ള എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റി ബോധവല്‍ക്കരണ സെമിനാര്‍ 26നു നടക്കും. നാളെ വൈകിട്ട് ആറിന് ബിന്‍ ഉംറാനില്‍ അല്‍ അഹ്ലി ആശുപത്രിക്കു സമീപമുള്ള സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ആസ്ഥാനത്തെ ഓഫിസേഴ്‌സ് ക്ലബിലാണ് സെമിനാര്‍. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന രണ്ടാമത്തെ ബോധവല്‍ക്കരണ സെമിനാറാണിത്.

എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റി മേധാവിക്കു പുറമെ, ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം, സെര്‍ച്ച് ആന്‍ഡ് ഫോളോഅപ് വിഭാഗം, ദേശീയ മനുഷ്യാവകാശ സമിതി, തൊഴില്‍ മന്ത്രാലയം എന്നിവിടങ്ങിളിലെ ഉദ്യോഗസ്ഥരും നാളെ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കും. കമ്പനി പ്രതിനിധികള്‍ക്കു വേണ്ടിയുള്ള സെമിനാര്‍ ഒക്ടോബര്‍ 3,10 തീയതികളിലാണ്. രാവിലെ ഒമ്പതിനു മദിന ഖലീഫയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കോണ്‍ഫറന്‍സ് ഹാളിലാണ് സെമിനാര്‍ നടക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x