ഇനിമുതൽ വിസ അനുവദിക്കുന്ന ദിവസം തന്നെ വിസ അപ്രൂവൽ ലെറ്റർ അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാനാകും.
ദുബായിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്യാന്‍ അവസരം. ദുബായിലും റാസല്‍ഖൈമയിലും സ്വത്തും ബാങ്ക് നിക്ഷേപവുമുള്ളവര്‍ക്ക് അവരുടെ കാലശേഷം കുടുംബാംഗങ്ങള്‍ക്ക് സ്വത്ത് ഉറപ്പാക്കാന്‍ വില്‍പ്പത്രം ദുബായിലെ ഡിഐഎഫ്സി വില്‍സ് സര്‍വീസ് സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്യാം.
യുഎഇയില്‍ ചികില്‍സാപിഴവുകള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് കൈകൊണ്ട് എഴുതിയ മരുന്ന് കുറിപ്പടികള്‍ നിരോധിക്കുന്നു. ആറുമാസത്തിനകം മുഴുവന്‍ ആശുപത്രികളും ക്ലിനിക്കുകളും മരുന്ന് കുറിച്ച് നല്‍കുന്നത് ഇലക്ട്രോണിക് വത്കരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.
1000 ദീനാറിന് മുകളിൽ ശമ്പളം വാങ്ങുന്ന 1000ത്തോളം ഉദ്യോഗസ്ഥരുള്ളതിൽ 570 പേർ ഇന്ത്യക്കാരാണ്.
സൗദിയില്‍ അത്യാധുനിക രീതിയിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വരുന്നു. സൗദിയിലെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ മൂന്നാം പതിപ്പാണ് ഇറങ്ങുന്നത്. നിലവിലെ ഇഖാമക്കും സൗദികളുടെ തിരിച്ചറിയല്‍ രേഖക്കും പകരമായാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി പുതിയ കാര്ഡെത്തുന്നത്.
ഒമാന്റെ ഗതാഗത, നിയമ മേഖലകളില്‍ വന്‍ അഴിച്ചു പണിയാണ് നടപ്പിലാവാന്‍ പോവുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കും. പിന്‍സീറ്റില്‍ ഉള്ളവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കല്‍, കുട്ടികളുടെ ചൈല്‍ഡ്സീറ്റ് എന്നിവയാണ് പ്രധാന നിയമ ഭേദഗതികള്‍.
നാഷണല്‍ അഡ്രസ് സിസ്റ്റം നടപ്പാക്കണമെന്ന സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ (സാമ) നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്കുകളുടെ നീക്കം. നാഷണല്‍ അഡ്രസ് സിസ്റ്റത്തിലെ രജിസ്ട്രേഷനാണ് ഇതിനാവശ്യം. ഇതിനായി ഏപ്രില്‍ 14 ന് മുമ്പായി എല്ലാ അക്കൗണ്ട് ഉടമകളും നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും അത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം.
സൗദിയില്‍ വിദേശി സെയില്‍സ് റെപ്രസെന്റേറ്റീവുകളുടെ ഇഖാമ പുതുക്കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തൊഴില്‍ മന്ത്രാലയം. സെയില്‍സ് റെപ്രസന്റേറ്റീവുകളുടെ ഇഖാമ പുതുക്കില്ലെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം.
രാജ്യത്തേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി കനേഡിയൽ സർക്കാർ 440 മില്യൺ ഡോളർ ചെലവഴിക്കും
ജപ്പാനിലെ ടോക്കിയോയിൽ ഒക്ടോബർ ആദ്യവാരം സമ്മാനിക്കുന്ന 2018 ലെ ഗർഷോം ഇന്റർനാഷണൽ അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. 2018 ഫെബ്രുവരി 15 മുതൽ മെയ് 31 വരെ www.garshomonline.com ലൂടെ ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.