
റിയാദ്: യുഎഇയില്‍ ചികില്‍സാപിഴവുകള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് കൈകൊണ്ട് എഴുതിയ മരുന്ന് കുറിപ്പടികള്‍ നിരോധിക്കുന്നു. ആറുമാസത്തിനകം മുഴുവന്‍ ആശുപത്രികളും ക്ലിനിക്കുകളും മരുന്ന് കുറിച്ച് നല്‍കുന്നത് ഇലക്ട്രോണിക് വത്കരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കൈകൊണ്ട് എഴുതിയ മരുന്ന് ശീട്ടുമായി വരുന്നവര്‍ക്ക് മരുന്ന് നല്കാന് ഫാര്‍മസികള്‍ക്കും വിലക്കുണ്ടാകും.
കൈയഴുത്ത് മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ ബുദ്ധിമുട്ടുന്നതും അളവ് തിരിച്ചറിയാത്തതും മരുന്ന് മാറിപോകുന്നതിനും ഇത് മൂലം ജീവന്‍വരെ അപകടത്തിലാകുന്ന സാഹചര്യങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഇലക്ട്രോണിക്സ് ഔഷധക്കുറിപ്പുകളില് മരുന്നിനെക്കുറിച്ചുള്ള കൃത്യമായ വിവരം, കഴിക്കേണ്ട അളവ്, ഉപയോഗിക്കേണ്ട വിധം, രോഗിയുടെ പേര്, ഡോക്ടറുടെ പേരും ഒപ്പും, കുറിപ്പ് നല്കുന്ന തീയതി തുടങ്ങി പ്രധാന വിവരങ്ങളെല്ലാം ഉണ്ടായിരിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.