
ദുബായ്: ദുബായിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്യാന്‍ അവസരം. ദുബായിലും റാസല്‍ഖൈമയിലും സ്വത്തും ബാങ്ക് നിക്ഷേപവുമുള്ളവര്‍ക്ക് അവരുടെ കാലശേഷം കുടുംബാംഗങ്ങള്‍ക്ക് സ്വത്ത് ഉറപ്പാക്കാന്‍ വില്‍പ്പത്രം ദുബായിലെ ഡിഐഎഫ്സി വില്‍സ് സര്‍വീസ് സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. വിസ അപേക്ഷകള്‍ സമര്‍പ്പിക്കുന്ന വിഎഫ്എസ് ഗ്ലോബലുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ഇതിനായി തിരിച്ചറിയല്‍ രേഖകള്‍ ദുബായില്‍ സമര്‍പ്പിക്കാം. കേരളത്തില്‍ നിന്നു തന്നെ ഓണ്‍ലൈനായി ചെയ്യാനും സൗകര്യമുണ്ട്.
യുഎഇയില്‍ ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ രണ്ടും മൂന്നും തലമുറക്കാരായുണ്ടെന്ന് ഡിഐഎഫ്സി ഡയറക്ടര്‍ ഷോണ്‍ ഹേഡ് പറഞ്ഞു. നിലവില്‍ വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്യാതെ മരണം സംഭവിച്ചാല്‍ സ്വത്തുക്കള്‍ അവിടുത്തെ ശരീഅത്ത് നിയമപ്രകാരം വിഭജിക്കും. ഇത് പ്രകാരം ആണ്മക്കള്ക്കാണ് കൂടുതല്‍ സ്വത്തിന് അവകാശം. ഭാര്യയ്ക്ക് ആറിലൊന്ന് സ്വത്തും മൂന്നിലൊന്ന് മരിച്ചയാളിന്റെ മാതാപിതാക്കള്‍ക്കും അവകാശപ്പെട്ടതാണ്.
ഇന്ത്യയില്‍ വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും യുഎഇയില്‍ അതിന് അംഗീകാരമില്ല. 3500 ഇന്ത്യാക്കാരുടെ വില്‍പ്പത്രങ്ങള്‍ ദുബായി റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ഷോണ്‍ ഹേഡ് അറിയിച്ചു. ഇതില്‍ 10% കേരളത്തില്‍ നിന്നുള്ളവരുടേതാണ്. യുഎഇയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നതില്‍ രണ്ടാം സ്ഥാനവും ഇന്ത്യാക്കാര്‍ക്കാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.