13- മത് ഗർഷോം ഇന്റർനാഷണൽ പുരസ്കാരങ്ങൾ ഒക്ടോബർ 13 നു ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. 2018 മെയ് 31 വരെ www.garshomonline.com ലൂടെ ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.
കുവൈത്തില്‍ പൊതുമാപ്പ് ഞായറാഴ്ച അവസാനിക്കും. ഇളവുകാലം അവസാനിക്കുന്ന ഞായറാഴ്ച മുതല്‍ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കും. രാജ്യത്തു താമസരേഖകള്‍ ഇല്ലാതെ കഴിയുന്ന മുഴുവന്‍ വിദേശികളും ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് താമസകാര്യ വകുപ്പ് അവസാന വട്ടവും അഭ്യര്‍ഥിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്കായി താമസകാര്യ വകുപ്പ് ആസ്ഥാനത്ത് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സൗദിയില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യക്തിഗത മേല്‍ വിലാസം നിര്ബന്ധമാക്കിത്തുടങ്ങി. സൗദി പോസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള നാഷണല്‍ അഡ്രസ് വെബ്സൈറ്റിലാണ് എല്ലാവര്ക്കും മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. രാജ്യത്തെ സേവനങ്ങള്‍ സുഗമമാക്കാനും സുരക്ഷയൊരുക്കാനും പദ്ധതി സഹായിക്കും.
സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ദമ്മാം, ജുബൈല്‍ ഇന്ത്യന്‍ സ്കൂളുകളില്‍ 2018-19 അധ്യയന വര്‍ഷത്തിലേക്കുള്ള ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. ക്ലാസുകളിലെ പ്രവേശന നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
കുറഞ്ഞ ചെലവിൽ മലേഷ്യൻ വിസ ലഭിക്കുമെന്ന് വാഗ്ദാനം നൽകി പ്രവർത്തിക്കുന്ന വ്യാജ വെബസൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും ഇന്ത്യയിലെ മലേഷ്യൻ ഹൈക്കമ്മീഷൻ
സൗദി നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഏപ്രില്‍ 14 മുതല്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ ബാങ്ക് അക്കൗണ്ട് ഉടമകളും പോസ്റ്റ് ബോക്സ് വിലാസത്തിന് പുറമെ താമസിക്കുന്ന സ്ഥലം അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
വേനലവധി മുന്‍നിര്‍ത്തി വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്ക് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഏപ്രിലില്‍ സ്കൂളടക്കുന്നതിനാല്‍ വിദേശത്തുള്ള കുടംബാംഗങ്ങളുടെ അടുത്തേക്ക് പോകുന്നവരുടെ തിരക്ക് മുന്നില്‍ കണ്ടാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് റിയാദിലെ ഇന്ത്യന്‍ എംബസി പുതിയ അപേക്ഷാ ഫോറം ഏര്‍പ്പെടുത്തി. പാസ്പോര്‍ട്ട് കാര്യങ്ങള്‍ കൂടുതല്‍ അനായാസകരവും ലളിതവുമാകും വിധം വിവിധ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഒറ്റ ഫോറം ആണ് ആവിഷ്കരിച്ചിട്ടുള്ളത്. പുതിയ അപേക്ഷ ഫോറം ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്: www.indianembassy.org.sa/consular/passport/reissueofthepassport.
ഏറ്റവും പുതിയ പഠനത്തിൽ ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തിയാണു ലക്സംബർഗ് പട്ടികയിൽ മുന്നിലെത്തിയത്.
ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്കായി കൂടുതൽ വിസ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കാൻ സർക്കാർ ഒരുങ്ങുന്നു