മാർച്ച് 15 മുതൽ ബംഗളൂരുവില്‍നിന്ന് സിംഗപ്പൂരിലേക്ക് രണ്ടാമത്തെ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ജെറ്റ് എയർവേസ് അറിയിച്ചു.
യു.എ.ഇയിലേക്ക് തൊഴില്‍ വിസ തേടുന്ന മലയാളികള്‍ക്ക് 14 ദിവസത്തിനുള്ളില്‍ പൊലീസ് ക്ലിയറന്‍സ് നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ബെഹ്റ നേരിട്ട് നിര്‍ദ്ദേശം നല്കി.
ലോകത്തിന്റെ ഏതുഭാഗത്തുനിന്നായാലും മതിയായ യോഗ്യതയുള്ള ആർക്കും യുഎസിലേക്കു തൊഴിൽ ചെയ്യാൻ വരുന്നതിനു തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.
പൊതു ഇടങ്ങള്‍ കൂടുതല്‍ വൃത്തിയോടെ നിലനിര്‍ത്താനുതകുന്ന തരത്തിലാണ് പുതിയ ശുചിത്വ നിയമം നടപ്പിലാക്കുന്നത്. പൊതു സ്ഥലത്ത് തുപ്പുകയോ, ടിഷ്യു പേപ്പര്‍, കുപ്പികള്‍, ഗാര്‍ബേജ് എന്നിവ വലിച്ചെറിയുകയോ ചെയ്താല്‍ 500 റിയാല്‍ പിഴ ഈടാക്കും. വീടുകള്‍ക്ക് മുമ്പില്‍ ഭക്ഷ്യാവശിഷ്ടങ്ങളോ ഗാര്ബേജോ കൂട്ടിയിട്ടാല്‍ 300 റിയാലാണ് പിഴ.
എമിഗ്രേഷന്‍ പരിശോധന ആവശ്യമായവര്‍ക്കുള്ള പാസ്പോര്‍ട്ടിന് ഓറഞ്ച് നിറം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. വിവിധ കോണുകളില്‍ നിന്നുള്ള കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്മാറ്റം. മേല്‍ വിലാസം രേഖപ്പെടുത്തുന്ന അവസാനത്തെ പേജ് പാസ്പോര്ട്ടില് നിലനിര്‍ത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
726 രൂപ മുതലാണ് പുതിയ നിരക്കുകള്‍ ആരംഭിക്കുന്നത്. ജനുവരി 24 ന് ആരംഭിച്ച് ബുക്കിങ്ങ് സൗകര്യം 28 വരെയാണ് ലഭിക്കുന്നത്. 2018 മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ ഓഫര്‍ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നത്.
ന്യൂഡല്‍ഹിയിലെ യുഎഇ എംബസി ആസ്ഥാനത്ത് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പ്രധാന വിസാ നടപടികളെല്ലാം നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തായാക്കാന്‍ അപേക്ഷകര്‍ക്ക് കഴിയും. എംബസി ഓഫ് യുനൈറ്റഡ് അറബ് എമിറേറ്റ്സ് കോണ്‍സുലാര്‍ സെക്ഷന്‍ ഇന്ത്യ എന്ന് സെര്‍ച്ച് ചെയ്താല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്പൈസ് ജെറ്റ് വന്‍ ഓഫറുമായി രംഗത്ത്. കുറഞ്ഞ കാലയളവിലേയ്ക്കുള്ള പ്രമോഷണല്‍ വില്‍പ്പനയുമായാണ് സ്പൈസ് ജെറ്റ് രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുത്ത റൂട്ടുകളിലേയ്ക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുന്നത്. ആഭ്യന്തര റൂട്ടുകള്‍ക്ക് 769 രൂപയും അന്താരാഷ്ട്ര റൂട്ടുകള്‍ക്ക് 2,469 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ആധാര്‍ രേഖയില്ലാത്ത വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ നാട്ടിലെ മൊബൈല്‍ നമ്പരുകളുടെ റീ വെരിഫിക്കേഷന് നടത്താന്‍ ഇപ്പോള്‍ ബദല്‍ സംവിധാനമുണ്ട്. നാട്ടിലുള്ള ഒരു വ്യക്തിയുടെ ആധാര്‍ നമ്പരും അയാളുടെ സഹായവുമാണ് വെരിഫിക്കേഷന് നടപടികള്‍ക്ക് ആവശ്യം.
ഇന്ത്യയിലെ വിമാനയാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റും മൊബൈല്സേവനങ്ങളും ഉപയോഗിക്കാന്‍ ട്രായി അനുവാദം നല്കി. നിബന്ധനകള്‍ക്ക് വിധേയമായാണ് പുതിയ തീരുമാനം. 3,000 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളിലാണ് മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുക.