ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും ഉള്‍പ്പെടെ അര്‍ഹമായ എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും പ്രവാസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സേവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) അറിയിച്ചു.
വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രിയുടെ പ്രവര്‍ത്തനം ജനുവരിയില്‍ ആരംഭിക്കും. രാജ്യത്ത് വിദേശികളുടെ ചികിത്സാ സൗകര്യം ലക്ഷ്യമാക്കി ഫര്‍വാനിയയിലും ദജീജിലും രണ്ട് ഹെല്‍ത് സെന്ററുകളാണ് തുറക്കുന്നത്.
സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് ഇളവിന്റെ ആനുകൂല്യം പതിനായിരങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ബുധനാഴ്ച മുതല്‍ രാജ്യത്ത് കര്‍ശനമായ തൊഴില്‍, ഇഖാമ പരിശോധന തുടങ്ങി. അനധികൃത താമസക്കാരെ കണ്ടത്തൊന്‍ രാജ്യത്തെ 13 മേഖലയിലും പരിശോധനയുണ്ടാകും.
പ്രവാസികള്‍ക്ക് പകരക്കാരെ വച്ച് വോട്ട് ചെയ്യാനാകുന്നതരത്തിലാണ് 1950ലെ ജനപ്രാധനിത്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരിക. കഴിഞ്ഞ കേന്ദ്ര മന്ത്രി സഭായോഗം ഇത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.
നവംബര്‍ 12 ആണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസാന ദിവസം. വണ്‍ വേ ഫ്ളൈറ്റുകള്‍ മാത്രമേ ഇത്തരത്തില്‍ ലഭിക്കുകയുള്ളൂ. 2017 നവംബര്‍ 6 മുതല്‍ 2018 ഏപ്രില്‍ 30 വരെയാണ് ഈ ഓഫര്‍ ലഭിക്കുക.
ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യല്‍ സെക്യൂരിറ്റി സ്കീമില്‍ അംഗങ്ങളാകാത്തവരെയാണ് ഇപിഎഫ്ഒയില്‍ ചേര്‍ക്കുക. വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് ആ രാജ്യത്തെ സെക്യൂരിറ്റി സ്കീമില്‍ നിന്ന് ഒഴിവാകാന്‍ ഇപിഎഫ്ഒ സര്‍ട്ടിഫിക്കേറ്റ് ഓഫ് കവറേജ്(സിഒസി) നല്‍കും. ഓണ്‍ലൈനില്‍ അപേക്ഷിച്ചാലും ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങിവരുന്ന ഒബിസി, മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്നവർക്കായി നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതിയാണിത്
പോസ്റ്റ് ഓഫീസ് സേവിങ് പദ്ധതി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയില്‍ പുതിയ ഭേദഗതി കൊണ്ടുവന്നാണ് വിദേശ ഇന്ത്യക്കാരെ ഈ പദ്ധതികളില്‍ നിന്ന് പുറത്താക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതിന്റെ ഔദ്യോഗിക വിജ്ഞാപനവും പുറത്തുവന്നു. ഇതോടെ ഇരു പദ്ധതികളുടെയും ഭാഗമായ വിവിധ നിക്ഷേപ സംരംഭങ്ങളില്‍ നിന്ന് പ്രവാസികള്‍ പുറത്താകും.
പുതുക്കിയ മാനദണ്ഡ പ്രകാരം പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി കാര്‍ഡ് എന്നിവ ഏതെങ്കിലും ഹാജരാക്കുന്നതിനു പകരം ഇനി മുതല്‍ മൊബൈല്‍ ആധാര്‍ കാര്‍ഡും ഉപയോഗിക്കാം.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന ബഹുമതിക്ക് ഇത്തവണ സിംഗപ്പൂരിന്റെ പാസ്പോര്‍ട്ട് അര്‍ഹമായി. ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ഈ ബഹുമതി നേടുന്നത്. ഇന്ത്യക്ക് 75 ആം സ്ഥാനമാണുള്ളത്.