
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും ഉള്‍പ്പെടെ അര്‍ഹമായ എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും പ്രവാസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സേവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) അറിയിച്ചു. വിദേശികളില്‍ ഭൂരിഭാഗവും ആധാറിന് അര്‍ഹരല്ലെന്നും തിരിച്ചറിയല്‍ രേഖയായി പ്രവാസികളോട് ആധാര്‍ ആവശ്യപ്പെടരുതെന്നും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍ഡക്കാരുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ആധാര്‍ നിയമത്തിന്‍ കീഴില്‍ വരുന്നവര്‍ക്കു മാത്രമേ ആധാര്‍ തിരിച്ചറിയല്‍ രേഖയാവുന്നുള്ളുവെന്നും വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരും ആധാറിന് അപേക്ഷിക്കാന്‍ അര്‍ഹരല്ലെന്നും യുഐഡിഎഐ വ്യക്തമാക്കി. 2016ലെ ആധാര്‍ നിയമപ്രകാരം ഇന്ത്യയില്‍ വസിക്കുന്നവര്‍ക്കാണു സേവനങ്ങളും ആനുകൂല്യങ്ങളും ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നത്.
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവിന്റെ പേരില്‍ പ്രവാസികള്‍ ബുദ്ധിമുട്ടകളനുഭവിക്കുന്നു എന്ന പാരതി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. വര്‍ഷത്തില്‍ 182 ദിവസം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും താമസ സ്ഥലത്തിന്റെ രേഖ സമര്‍പ്പിക്കുന്നവര്‍ക്കുമാണ് ആധാറിന് അര്‍ഹതയുളളത്.
പ്രവാസികളാണ് എന്ന കാര്യം തെളിയിക്കുന്ന രേഖകകള്‍ കൃത്യമായി പരിശോധിക്കാന്‍ സംവിധാനം ഒരുക്കണമെന്നും ഡകഉഅക സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. കേന്ദ്രത്തിലെ വിവിധ മന്ത്രലയങ്ങള്‍ക്കും സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കുമാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം കൈമറിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.