Currency

എയര്‍ ഏഷ്യ ഓഫര്‍ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു; നവംബര്‍ 12 വരെ ബുക്ക് ചെയ്യാന്‍ അവസരം

സ്വന്തം ലേഖകന്‍Thursday, November 9, 2017 2:26 pm

നവംബര്‍ 12 ആണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസാന ദിവസം. വണ്‍ വേ ഫ്‌ളൈറ്റുകള്‍ മാത്രമേ ഇത്തരത്തില്‍ ലഭിക്കുകയുള്ളൂ. 2017 നവംബര്‍ 6 മുതല്‍ 2018 ഏപ്രില്‍ 30 വരെയാണ് ഈ ഓഫര്‍ ലഭിക്കുക.

 

ന്യൂഡല്‍ഹി: ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലേയ്ക്കാണ് എയര്‍ ഏഷ്യ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വെറും 1,299 രൂപ മുതല്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. എയര്‍ ഏഷ്യയുടെ ഏറ്റവും പുതിയ ഓഫര്‍ നേടാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

നവംബര്‍ 12 ആണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസാന ദിവസം. വണ്‍ വേ ഫ്‌ളൈറ്റുകള്‍ മാത്രമേ ഇത്തരത്തില്‍ ലഭിക്കുകയുള്ളൂ. 2017 നവംബര്‍ 6 മുതല്‍ 2018 ഏപ്രില്‍ 30 വരെയാണ് ഈ ഓഫര്‍ ലഭിക്കുക.

പ്രമോഷണല്‍ പരിപാടികളുടെ ഭാഗമായാണ് എയര്‍ എഷ്യ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കായ 1,299 രൂപ ഭുവനേശ്വര്‍- കൊല്‍ക്കത്ത റൂട്ടിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x