ഇന്ത്യന്‍ വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളില്‍ ഉടന്‍ വൈ ഫൈ സേവനം ലഭ്യമാകും. കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്.എന്‍.ചൗബേ ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് വാണിജ്യ അടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം തടഞ്ഞു കൊണ്ടുള്ള ബില്ല് കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇനി മുതല്‍ കുട്ടികളില്ലാത്ത ദമ്പദികളുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാകും ഗര്‍ഭപാത്രം നല്കാന് കഴിയുക. പുതിയ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
ലോകത്തിലെ പത്ത് സമ്പന്ന രാജ്യങ്ങളിളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം. ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് 5.6 ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ മൊത്തം ആസ്തി. പട്ടികയില്‍ അമേരിക്കയാണ് ഒന്നാമത്. ചൈനയും ജപ്പാനുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയിൽ ഒന്നായ അന്റാറ്റിക്കയിലെ ലാർസൻ സിയിൽ വിള്ളലുകൾ കൂടുന്നത് കാലാവസ്ഥയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നൽകുന്നു. ലാര്‍സന്‍ സിയുടെ വിള്ളല്‍ 130 കിലോമീറ്ററോളംകൂടിയതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജര്മനിക്കാര് ഭക്ഷണം, വെള്ളം, മരുന്ന്, പണം എന്നിവ കരുതിവെക്കാൻ സര്‍ക്കാര്‍ നിര്‍ദേശിക്കും. രാജ്യത്തിനെതിരേ സായുധ ആക്രമണം സംഭവിച്ചാല്‍ നേരിടുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. പുതിയ സിവില്‍ ഡിഫന്‍സ് പ്ലാനില്‍ ഈ നിര്‍ദേശം ഉള്‍പെടുത്തിയിട്ടുണ്ടെന്നാണു സൂചന. വിശദാംശങ്ങള്‍ വൈകാതെ സര്‍ക്കാര്‍ പ്രഖ്യാപിക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കേയാണ് പാസ്പോര്‍ട്ട്, ഇന്‍ഷുറന്‍സ്, സിംകാര്‍ഡ് എന്നിവയടക്കം 20 സേവനങ്ങള്‍ക്ക് കൂടി ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.
ടാക്സി ഡ്രൈവര്‍മാരാകാന്‍ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ ജയിച്ചിരിക്കണമെന്ന നിയമം നീക്കം ചെയ്തു
സൗദി: സൗദി അറേബ്യയില്‍ മൂന്ന് കമ്പനികള്‍ പൂട്ടിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ അടുത്ത മാസം ഇരുപത്തഞ്ചിനകം നാട്ടിലേക്കു മടങ്ങണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സ്വന്തം നിലയില്‍ മടങ്ങേണ്ടിവരുമെന്നും സുഷമ സ്വരാജ് അറിയിച്ചു. ട്വിറ്ററിലാണു സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. കുടിശ്ശിക കിട്ടാനുള്ള എല്ലാവരും ഇക്കാര്യത്തിനുള്ള അപേക്ഷ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യാക്കാരില്‍ ഒരു വിഭാഗം സൗദിയില്‍ തന്നെ തുടരുകയാണ്. കുടിശ്ശിക തിരികെ ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടാണു ഇവര്‍ കൈകൊണ്ടിരിക്കുന്നത്. അതിനിടെ, തൊഴില്‍ […]
അപേക്ഷകരോട് അച്ഛന്റെ പേര് പാസ്പോര്ട്ടില് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് അധികൃതര്‍ വാശി പിടിക്കുന്നത് ശരിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി.