അമിതഭാരമുള്ളവര്‍ക്ക് പ്രമേഹം, തളര്‍വാതം, ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെ എന്ന് പഠനങ്ങള്‍. ഇത് കൂടാതെ എട്ട് തരം ക്യാന്‍സറുകളും വരാനുള്ള സാദ്ധ്യത ഇവര്‍ക്കുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ അവാര്‍ഡ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗ് നേടി സ്വന്തമാക്കി.
യാത്രക്കാർക്കു ബസ് റൂട്ടുകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായകമായ പുതിയ ഭൂപടവുമായി ആർടിഎ. സ്പൈഡർ ഡയഗ്രം സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഭൂപടം തയാറാക്കിയിരിക്കുന്നത്. ഇതുവഴി പ്രധാന ബസ് സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ, മെട്രോ ഫീഡർ സർവീസുകൾ എന്നിവ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.
ഷാര്‍ജയില്‍ തുറസായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിന് നിരോധനം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന വാഹന പാര്‍ക്കിങ് കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ അടച്ചുതുടങ്ങി. ഇനി മുതല്‍ ഇത്തരത്തിലുള്ള കച്ചപാര്ക്കിംഗില് പണമടച്ചു വാഹനം പാര്ക്കുചെയ്യേണ്ടിവരും.
ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി രാജ്യത്തു താമസിക്കുന്ന വിദേശികള്‍ക്ക് ഇനി നിയമവിധേയമായി രാജ്യം വിടാം. സെപ്തംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെ ഇളവനുവദിക്കുമെന്നാണു ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമെന്ന് സർക്കാർ. മൊത്ത വ്യാപാരശാലകളുടെ നടത്തിപ്പ് സപ്ലൈകോയെ ഏല്‍പ്പിക്കും, പൊതുസ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്താത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
തെലുങ്ക് സിനിമ താരങ്ങളായ പവന് കല്യാണിന്റേയും ജൂനിയര്‍ എന്‍ടിആറിന്റെയും ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. പവന് കല്യാണ്‍ ആരാധകനായ വിനോദ് കുമാറാണ് മരണപ്പെട്ടത്.
റിയോ ഒളിമ്പിക്സില്‍ മോശം പ്രകടനം കാഴ്ച്ചവച്ച താരങ്ങളെ കല്‍ക്കരി ഖനിയിലേക്ക് ജോലിക്ക് അയക്കുമെന്ന് വ്യക്തമാക്കി ഉത്തര കൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉന്‍. റേഷന്‍ വെട്ടിക്കുറക്കുക, മോശം വീടുകളിലേക്ക് മാറ്റുക, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കുക എന്നീ ശിക്ഷകളൂം അനുഭവിക്കേണ്ടി വരും.
മധ്യ ഇറ്റലിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ആഗസ്റ്റ് 26,27,28 തീയതികളില്‍ ബാംഗ്ലൂരില്‍ വച്ച് നടക്കും. ബാംഗ്ലൂരില്‍ ഹോട്ടല്‍ കാപിറ്റലിലും ഹോട്ടല്‍ ലീല പാലസിലുമാണ് മൂന്ന് ദിവസത്തെ പരിപാടികള്‍ നടക്കുക.