ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയിൽ ഒന്നായ അന്‍റാറ്റിക്കയിലെ ലാർസൻ സിയിൽ വിള്ളലുകൾ കൂടുന്നത് കാലാവസ്ഥയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നൽകുന്നു. ലാര്‍സന്‍ സിയുടെ വിള്ളല്‍ 130 കിലോമീറ്ററോളംകൂടിയതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയിൽ ഒന്നായ അന്‍റാറ്റിക്കയിലെ ലാർസൻ സിയിലെ വിള്ളലുകൾ കൂടുന്നു. കാലാവസ്ഥയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാൻ ഇത് കാരണമാകുമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നൽകുന്നു. ലാര്‍സന്‍ സിയുടെ വിള്ളല്‍ 130 കിലോമീറ്ററോളംകൂടിയതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2011 മുതല്‍ 2015 വരെ മാത്രം 30 കിലോമീറ്റര്‍ വിള്ളലുണ്ടായി. ലാര്‍സന്‍ സി തകര്‍ന്നാല്‍ ഏകദേശം 6000 കിലോമീറ്റര്‍ മഞ്ഞ് നഷ്ടമാകുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. ഇങ്ങനെ സംഭവിച്ചാൽ മഞ്ഞുപാളി തകരുന്നത് എപ്പോഴാണ് എന്ന് പ്രവചിക്കാനാകില്ല. ഇത് ആഗോളതലത്തിൽ സമുദ്ര നിരപ്പ് 10 സെന്‍റീ മീറ്റർ ഉയരാൻ ഇടയാക്കുമെന്നാണു ഗവേഷകരുടെ വിലയിരുത്തൽ.
മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് സമുദ്രങ്ങളിലെ താപനില ഉയര്‍ന്നതാണ് മഞ്ഞുരുകുന്നതിന്റെ തോത് വർധിക്കാൻ ഇടയാക്കിയിരിക്കുന്നത്. നേരത്തെ, ആഗോളതാപനത്തിന്‍റെ ഫലമായി അന്‍റാറ്റിക്കയിലെ മഞ്ഞുരുകുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലാർസൻ സി മുഴുവൻ ഉരുകിയാൽ അടുത്ത ഇരുന്നൂറ് വര്‍ഷത്തിനുളളില്‍ ആഗോളതലത്തില്‍ സമുദ്രനിരപ്പ് ഏകദേശം ഒരു മീറ്റര്‍ വരെ ഉയരുമെന്നും ചില രാജ്യങ്ങളും നഗരങ്ങളും കടലിനടിയിലാകുമെന്നു നാസയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.