ജര്മനിക്കാര് ഭക്ഷണം, വെള്ളം, മരുന്ന്, പണം എന്നിവ കരുതിവെക്കാൻ സര്‍ക്കാര്‍ നിര്‍ദേശിക്കും. രാജ്യത്തിനെതിരേ സായുധ ആക്രമണം സംഭവിച്ചാല്‍ നേരിടുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. പുതിയ സിവില്‍ ഡിഫന്‍സ് പ്ലാനില്‍ ഈ നിര്‍ദേശം ഉള്‍പെടുത്തിയിട്ടുണ്ടെന്നാണു സൂചന. വിശദാംശങ്ങള്‍ വൈകാതെ സര്‍ക്കാര്‍ പ്രഖ്യാപിക്കും.
ബർലിൻ: ഭക്ഷണം, വെള്ളം, മരുന്ന്, പണം തുടങ്ങിയ ആവശ്യസാധനങ്ങൾ കരുതിവെക്കാൻ ജർമ്മൻ സർക്കാർ നിർദേശിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിനെതിരേ സായുധ ആക്രമണം സംഭവിച്ചാല്‍ നേരിടുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇങ്ങനൊരു നിർദേശം മുന്നോട്ട് വെക്കുന്നത്. പുതിയ സിവില്‍ ഡിഫന്‍സ് പ്ലാനില്‍ ഈ നിര്‍ദേശം ഉള്‍പെടുത്തിയിട്ടുണ്ടെന്നാണു സൂചന. വിശദാംശങ്ങള്‍ വൈകാതെ സര്‍ക്കാര്‍ പ്രഖ്യാപിക്കും.
ശീതയുദ്ധ കാലത്തിനു ശേഷം ഇതാദ്യമായി ജര്മനിക്കാര് ഭക്ഷണം, വെള്ളം, മരുന്ന്, പണം എന്നിവയുടെ കരുതല്‍ ശേഖരം സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നിർദേശം നൽകാൻ പോകുന്നത്. ഈ വര്‍ഷം രാജ്യത്തുണ്ടായ നിരവധിയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സിവില്‍ ഡിഫന്‍സ് പ്ളാന്‍ തയാറാക്കുന്നത്.
പത്തു ദിവസത്തേക്കുള്ള ഭക്ഷണവും അഞ്ച് ദിവസത്തേക്കുള്ള വെള്ളവും എപ്പോഴും സൂക്ഷിക്കണമെന്നായിരിക്കും നിര്‍ദേശം. മരുന്ന്, ഊര്‍ജം, പണം എന്നിവയെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തെയും കരുതിയിരിക്കണമെന്നു മുന്നറിയിപ്പു നല്‍കും. ഏതുതരത്തിലുള്ള ഭീകരാക്രമണവും തരണം ചെയ്യാനുള്ള മെര്‍ക്കല്‍ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള പദ്ധതി മുന്‍പ് 2012 ല്‍ പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ വിപുലമായ പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കാൻ പോകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.