ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്ത് നല്കി. വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. വിദ്യാര്‍ഥികള്‍ക്ക് സൗജ്യയാത്ര നല്‍കുന്നത് മൂലം വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കെ.എസ്.ആര്.ടി.സി എം.ഡി സര്‍ക്കാരിനെ അറിയിച്ചത്.
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ആയിരത്തോളം ഒഴിവുകള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥ ഭരണപരിഷ്കരണ കമ്മീഷന്. ഓരോ ജില്ലയിലും 50 മുതല്‍ 100 വരെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എയര്‍ ഇന്ത്യ ദുബായ് കോഴിക്കോട് വിമാനം മൂടല്‍മഞ്ഞ് മൂലം 10.30നാണു കൊച്ചിയിലിറക്കിയത്. എന്നാല്‍ ഡ്യൂട്ടി സമയം കഴിഞ്ഞതു ചൂണ്ടിക്കാട്ടി പൈലറ്റ് ഇറങ്ങി പോയതിനാല്‍ തുടര്‍യാത്ര മുടങ്ങുകയായിരുന്നു.
ഷാര്‍ജ കോഴിക്കോട് എയര്‍ ഇന്ത്യ വിമാനവും മസ്കത്ത് കോഴിക്കോട് ഒമാന്‍ എയര്‍ വിമാനവുമാണ് നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടത്.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള ത്രിവേണി സ്റ്റോറുകള്‍ ലേലം ചെയ്യുന്നു. ഇവയില്‍ മിക്കവയും നിര്‍ജീവമാണ്. സംസ്ഥാനത്തെ 141 മൊബൈല്‍ ത്രിവേണി സ്റ്റോറുകളില്‍ 85 എണ്ണമാണ് ലേലം ചെയ്യുന്നത്. കൂടാതെ എട്ട് ഗുഡ്സ് വാഹനങ്ങളും അഞ്ച് ഔദ്യോഗികവാഹനങ്ങളും ലേലം ചെയ്യും.
സ്ഥാനക്കയറ്റം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നീക്കം. തങ്ങളുടെ സ്ഥാനക്കയറ്റത്തിനായി നിലവിലുള്ള പൊലീസ് സംഘടനകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. 1991ലാണ് പി.എസ്.സി വഴി കേരളത്തിലെ ആദ്യ വനിതാ ബാറ്റാലിയനെ റിക്രൂട്ട് ചെയ്യുന്നത്. 246 പേര് അടങ്ങുന്ന ബാച്ച്.
ആവശ്യമായ രേഖകളില്ലാതെ 10 മുതല്‍ 14 ദിവസങ്ങളിലായി 266 കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നാണ് നിക്ഷേപം ബാങ്കിലെത്തിയത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് കീഴില്‍ 120 സഹകരണ സംഘങ്ങളുണ്ട്.
തൊടുപുഴയില്‍ 150 കോടിയുടെ കാന്‍സര്‍ ആശുപത്രി വരുന്നു. മകളുടെ ഓര്‍മ്മയ്ക്കായി ഇന്ത്യയിലെ ഏറ്റവും മികച്ച കാന്‍സര്‍ സ്പെഷ്യലിസ്റ്റ് ഡോക്ടറായ ഡോ. സുരേഷ് അദ്വാനിയാണ് 350 കിടക്ക സൗകര്യമുള്ള ആശുപത്രി കെട്ടിടം പണിയുന്നത്. തൊടുപുഴയിലെ വേങ്ങല്ലൂരിലാണ് ആശുപത്രി വരുന്നത്.
കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡ് പ്രവാസി ക്ഷേമനിധി രജിസ്ട്രേഷനും അംശദായ അടവിനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
നോട്ട് പിന്‍വലിക്കല്‍ ഏറ്റവും പ്രതികൂലമായി ബാധിച്ചത് രജിസ്ട്രേഷന് വകുപ്പിനെയാണെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന് മന്ത്രി ജി.സുധാകരന് പറഞ്ഞു.