വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ മികച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന വനിതാരത്നം പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിച്ച് 23 ന് അവസാനിക്കും.
ഒ.പി. ടിക്കറ്റിനു വേണ്ടി ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥപരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
സംസ്ഥാനത്ത് റേഷന്കാര്ഡിന്മേലുള്ള പരാതികള്‍ നല്‍കാനുള്ള സമയപരിധി നീട്ടി. നവംബര്‍ 5 വരെ പരാതി സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.
വ്യാപാര ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴയോടുകൂടി അംഗത്വം പുതുക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.
ദേശീയതലത്തില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ ഒന്നാം സ്ഥാനം കേരളത്തിന്. സെന്‍സസ് വകുപ്പു പുറത്തുവിട്ട കണക്ക് പ്രകാരം 74.9 വയസ്സ് ആണ് മലയാളിയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം.
ഐടി@സ്കൂള്‍ പ്രോജക്ട് സംസ്ഥാനത്തെ എല്ലാ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും ബി.എസ്.എന്‍,എല്ലുമായി ചേര്‍ന്ന് വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു.
തിരുവനന്തപുരം: സർവീസിലിരിക്കെ മരിക്കുന്ന സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് നൽകിവരുന്ന ധനസഹായം സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. ഇനി മുതല്‍ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമാണ് ധനസഹായമായി നൽകുക. നേരത്തെ ഇത് അടിസ്ഥാന ശമ്പളമായിരുന്നു. പങ്കാളിത്ത പെന്ഷന് നിലവില്‍ വന്നതോടെ സര്‍വ്വീസിലിരിക്കെ ഉദ്യോഗസ്ഥന് മരിച്ചാല്‍ കുടുംബത്തിന് ധനസഹായം നല്‍കേണ്ടതില്ലെന്നുമാണ് പുതിയ തീരുമാനം.
സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് എസ്ബിഐ ഉപഭോഗ്താക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് ലക്ഷത്തോളം ഡെബിറ്റ് കാര്‍ഡുകളാണ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ സുരക്ഷാ പാളിച്ച കാരണം എസ്ബിഐയ്ക്ക് മാറ്റി നൽകേണ്ടി വന്നിരിക്കുന്നത്.
മറ്റ് ക്ഷേമനിധി ബോര്‍ഡുകളെല്ലാം 60 വയസ്സാകുന്നവര്‍ക്ക് പെന്‍ഷനൊപ്പം അതുവരെ അടച്ച തുക തിരികെ നൽകുമ്പോഴാണ് കേരളീയ പ്രവാസിക്ഷേമ ബോര്‍ഡ് ഇങ്ങനൊരു നിലപാട് എടുത്തിരിക്കുന്നത്.