രണ്ടാം ശനിയാഴ്ച, ഞായറാഴ്ച, മഹാനവമി, വിജയദശമി, മുഹ്റം എന്നിങ്ങനെ തുടര്‍ച്ചയായ അഞ്ച് ദിവസമാണ് അവധി. അവധി മുൻകൂട്ടിക്കണ്ട് ഇതിനോടകം ആളുകൾ പണം പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്.
സെർവർ നവീകരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 9,10, 11 തീയതികളില്‍ വാണിജ്യനികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൂർണമായും തടസ്സപ്പെടും.
പരാതികൾ കമ്മിറ്റി പരിശോധിച്ചു പരിഹരിച്ചു വരികയാണ്. റാങ്ക് പട്ടികയിൽ മുന്നിലുള്ള തങ്ങളെ അവഗണിച്ചു താഴെയുള്ളവർക്കു പ്രവേശനം നൽകിയെന്ന പരാതികളാണ് ഇതിൽ പ്രധാനം.
റേഷൻ കടകളിൽ പുതിയ സ്റ്റോക്ക് എത്തുമ്പോഴും സാധനങ്ങൾ വാങ്ങുമ്പോഴും കാർഡുടമയ്ക്ക് എസ്എംഎസ് ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നു. റേഷൻ കടകളിലെ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
തെരുവ് നായ്ക്കളെ കൊന്ന് വിവിധ സംഘടനകൾ പ്രകടനം നടത്തിയതിന്റെയും പ്രതിഷേധിക്കുന്നതിന്റെയും ചിത്രങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതിനെ ആധാരമാക്കിയാണു കേരളത്തെ സുപ്രീംകോടതി വിമർശിച്ചത്.
എറണാകുളം ടൗണ്‍ സ്റ്റേഷനടുത്ത് ട്രാക്ക് അറ്റകുറ്റപ്പണിയും ഇടപ്പള്ളി സ്റ്റേഷനില്‍ ഗര്‍ഡര്‍ മാറ്റവുമായി ബന്ധപ്പെട്ട ജോലികളും നടക്കുന്നതിനാലാണ് നിയന്ത്രണം.
ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യവില കുത്തനെ കൂട്ടുന്നു. ഒക്ടോബർ മൂന്ന് മുതൽ പുതുക്കിയ വില നിലവില്‍ വരും.
ഹൗറാ എറണാകുളം ഹൗറാ അന്ത്യോദയ എക്സ്പ്രസ്, ഹാട്ടിയ എറണാകുളം ഹാട്ടിയ അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് പുതിയതായി അനുവദിച്ചിരിക്കുന്നത്.
പൊതുസ്ഥലത്ത് നിർത്തുന്ന വാഹങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇവ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ അതിശയിപ്പിക്കുന്ന പേശികള്‍ ഉണ്ടാക്കാനാണ് കുത്തിവെക്കുന്നത്.