
ഓസ്ട്രേലിയ: ഓസ്ട്രേലിയയിലേക്ക് വരുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്ന് പുതിയ കണക്കുകള്‍ വയക്തമാക്കുന്നു. 2017ലെയും 2018ലെയും കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇവിടേക്കെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 13.3 ശതമാനം പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ 12.4 ശതമാനം വര്‍ധനവ് ജപ്പാന്‍കാരുടെ കാര്യത്തിലും 8.1 ശതമാനം പെരുപ്പം സിംഗപ്പൂര്‍ ടൂറിസ്റ്റുകളുടെ എണ്ണത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം യുകെയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 3.4 ശതമാനവും ജര്മനിക്കാരുടെ എണ്ണത്തില്‍ 2.4 ശതമാനവും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ഡിസംബറില്‍ 31,200 ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് ഓസ്ട്രേലിയയിലേക്ക് വന്നത്. ഓസ്ട്രേലിയയിലേക്കുള്ള ഹ്രസ്വകാല സന്ദര്‍ശകരുടെ കാര്യത്തില്‍ 121,100 പേരുടെ കരുത്തുമായി ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇക്കാര്യത്തില്‍ 115,900 ടൂറിസ്റ്റുകളുമായി ന്യൂസിലാന്‍ഡാണ് രണ്ടാം സ്ഥാനത്തുള്ളത്. 67,000 ടൂറിസ്റ്റുകളെ അയച്ച് യുഎസ് മൂന്നാം സ്ഥാനത്തും 60,800 ടൂറിസ്റ്റുകളെ ഓസ്ട്രേലിയയിലേക്ക് അയച്ച് യുകെ നാലാം സ്ഥാനത്തുമെത്തിയിരിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.