
ഓസ്ട്രേലിയ: ഏപ്രില്‍ പത്തിന് ഓസ്ട്രേലിയയില്‍ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കി രാജ്യവ്യാപകമായി ഗവണ്മെന്റ് വിരുദ്ധ റാലി നടത്തുമെന്ന് പുതിയ റിപ്പോര്‍ട്ട്. തൊഴിലാളികള്‍ക്ക് നീതിപൂര്‍വകമായ വേതന സേവന വ്യവസ്ഥകള്‍ ആവശ്യപ്പെട്ടാണ് വിവിധ യൂണിയനുകളുടെ കൂട്ടായ്മയായ ഓസ്ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നാണ് സെക്രട്ടറി സാല്ലി മാക് മാനസ് വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ തൊഴിലാളി വര്‍ഗം നീതി നേടി നടത്തുന്ന മഹത്തായ നീക്കമാണിതെന്നാണ് സാല്ലി പ്രതികരിച്ചിരിക്കുന്നത്. തങ്ങള്‍ വരുമാന മരവിപ്പ് നേരിട്ട് കൊണ്ടിരിക്കുന്നുവെന്നും അതിനാല്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും സാല്ലി വ്യക്തമാക്കി.
മിനിമം ശമ്പളം ഏറ്റവും കുറഞ്ഞിരിക്കുമ്പോഴും പെനാല്‍റ്റി നിരക്കുകള്‍ കുത്തനെ ഉയരുന്നുവെന്നും യൂണിയന് നേതാക്കള്‍ ആരോപിക്കുന്നു. ജോലികളെ സുരക്ഷിതമാക്കുന്നതിന് ഗവണ്മെന്റിന് ഇതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നും അതാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും തൊഴിലാളികള്‍ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.