
ഓസ്ട്രലിയ: വിക്ടോറിയയില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ ഇനി മൈകി കാര്‍ഡ് കൈവശം കരുതേണ്ട. ഇതിനു പകരമായി പുതിയ മൊബൈല്‍ ടിക്കറ്റിങ് ആപ്പ് രൂപീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇത് മാര്‍ച്ച് 28 മുതല്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ട്രെയിനിലോ ബസ്സിലോ ട്രാമിലോ യാത്ര ചെയ്യുന്നവര്‍ പ്രത്യേക ടിക്കറ്റ് എടുക്കുന്നതിന് പകരമായി മൈകി കാര്‍ഡ് ആണ് ഉപയോഗിക്കുന്നത്.
ഈ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന സംവിധാനം നിലവില്‍ ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രമേ ലഭ്യമാകുകയുള്ളു. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഈ സാങ്കേതിക വിദ്യ ഏതാണ്ട് 33 ശതമാനം യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുമെന്നു പ്രതീക്ഷിക്കുന്നതായി സംസ്ഥാന പൊതുഗതാഗത മന്ത്രി മെലിസ ഹോണ്‍ പറഞ്ഞു.
ഇത് നിലവില്‍ വരുന്നതോടെ ഗൂഗിള്‍ പേയിലൂടെ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ കാര്‍ഡ് ടോപ് അപ് ചെയ്യാനും കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. വിക്ടോറിയയിലെ ടിക്കറ്റിങ് പ്രൊവൈഡറായ എന്‍ടിടി ഡാറ്റയും ഗൂഗിളുമായി ചേര്‍ന്നാണ് ഈ പ്രത്യേക സംവിധാനം നടപ്പിലാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.