മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ മത്സരത്തില്‍ സൗന്ദര്യറാണി പട്ടം ചൂടി മലയാളിയായ മരിയ തട്ടില്‍. ഈയാഴ്ച നടന്ന മത്സരത്തില്‍ 27 ഫൈനലിസ്റ്റുകളില്‍ നിന്നാണ് മരിയ തട്ടില്‍ ഓസ്ട്രേലിയന്‍ സൗന്ദര്യറാണി പട്ടം ചൂടിയത്. വിശ്വസൗന്ദര്യ മത്സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയാണ് മിസ് യൂണിവേഴ്സ് ഓസ്ട്രേലിയയെ തെരഞ്ഞെടുക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോള്‍ 137 പേര്‍ക്ക് മാത്രമാണ് രോഗബാധയുള്ളതെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് അറിയിച്ചു. ഇതില്‍ 12 പേരാണ് ആശുപത്രിയില്‍. രണ്ടു പുതിയ കേസുകള്‍ മാത്രാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഈ വര്‍ഷത്തെ ആകെ അനുവദിച്ചിട്ടുള്ള വിസകളുടെ പകുതിയോളം ഫാമിലി സ്ട്രീം വിസകളായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഫാമിലി സ്ട്രീം വിസകളില്‍ 90 ശതമാനവും പാര്‍ട്ണര്‍ വിസകളാണ്. ഇതില്‍ തന്നെ, നിലവില്‍ താല്‍ക്കാലിക വിസകളില്‍ ഓസ്ട്രേലിയയില്‍ കഴിയുന്നവര്‍ക്കുള്ള പാര്‍ട്ണര്‍ വിസ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കും.
ഒക്ടോബര്‍ 11 ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ മാസ്ക് ധരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാസ്കോ മറ്റേതെങ്കിലും തരത്തിലുള്ള മുഖാവരണമോ ഉണ്ടാകണം എന്നായിരുന്നു ഇതുവരെയുള്ള നിയമം. എന്നാല്‍ ഒക്ടോബര്‍ 11 അര്‍ദ്ധരാത്രി മുതല്‍ മറ്റു മുഖാവരണങ്ങള്‍ അനുവദിക്കില്ല.
ഓസ്ട്രേലിയന്‍ മൂല്യങ്ങള്‍ എന്ന ഒരു ഭാഗം കൂടി ഉള്‍പ്പെടുത്തിയാണ് പൗരത്വ പരീക്ഷ പരിഷ്കരിക്കുക. ഓസ്ട്രേലിയക്കാരെ ഒരുമിച്ചു നിര്‍ത്തുകയും, ലോകമെങ്ങുമുള്ളവര്‍ക്ക് ഓസ്ട്രേലിയന്‍ ജീവിതം ആകര്‍ഷകമാക്കുകയും ചെയ്യുന്ന ഘടകമാണ് ഓസ്ട്രേലിയന്‍ മൂല്യങ്ങളെന്ന് അലന് ടഡ്ജ് പറഞ്ഞു.
സൗത്ത് ഓസ്ട്രേലിയയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങള്‍ക്ക് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്ട്രോ, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവ നിരോധിക്കാനാണ് സൗത്ത് ഓസ്ട്രേലിയ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച നിയമം ബുധനാഴ്ച സൗത്ത് ഓസ്ട്രേലിയ പാര്‍ലമെന്റില്‍ പാസായി.
ഓസ്ട്രേലിയന്‍ പൗരത്വത്തിനായുള്ള പുതുക്കിയ പരീക്ഷ നവംബറില്‍. ഓസ്ട്രേലിയന്‍ മൂല്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരീക്ഷയില്‍ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് ആക്ടിംഗ് കുടിയേറ്റ കാര്യ മന്ത്രി അലന് ടഡ്ജ് വ്യക്തമാക്കി. ലളിതമായ ഭാഷയില്‍, ജനാധിപത്യ വ്യവസ്ഥക്ക് ചേര്‍ന്ന വിധത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും.
മെല്‍ബണ്‍ മെട്രോപൊളിറ്റന്‍ മേഖലയില്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ 13 ഞായറാഴ്ചയാണ് അവസാനിക്കുന്നത്. ഈ ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ 28 വരെ നീട്ടുമെന്ന് പ്രീമിയര്‍ ഡാനിയന്‍ ആന്‍ഡ്ര്യൂസ് അറിയിച്ചു.
കൊവിഡ് സ്ഥിരീകരിക്കുന്നയാള്‍ ഐസൊലേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും, കഫെയും മറ്റും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹിക അകലം പാലിച്ച് കൊവിഡ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും മറ്റുമാണ് അടിയന്തരാവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പ്രീമിയര്‍ വ്യക്തമാക്കി.
വിലയേറിയ മെഡിക്കല്‍ ഫേസ് മാസ്കുകള്‍ വില്‍ക്കുന്നു എന്നവകാശപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റുകളിലൂടെ മാസ്ക് ഓഡര്‍ ചെയ്തവര്‍ക്ക് ഇവ ലഭിച്ചിട്ടില്ലെന്ന് സ്കാം വാച്ചിന് പരാതി ലഭിച്ചതായി ACCC അറിയിച്ചു.