വിക്ടോറിയ: കോവിഡ് രോഗബാധ കുറഞ്ഞതിനെത്തുടര്‍ന്ന്് സര്‍ക്കാര്‍ വെള്ളിയാഴ്ച മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നിലവില്‍ സംസ്ഥാനത്ത് കെട്ടിടത്തിനകത്തും പുറത്തും മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍, ടാക്‌സികള്‍, റൈഡ് ഷെയര്‍ സംവിധാനങ്ങള്‍, ഏജ്ഡ് കെയറുകള്‍, വലിയ റീറ്റെയ്ല്‍ സംവിധാനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ മാത്രം ഇനി മാസ്‌ക് ധരിച്ചാല്‍ മതി.
ഇതിന് പുറമെ വീടുകളിലും പുറത്തും ഒത്തുകൂടാവുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണത്തിലും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ദിവസം 30 പേര്‍ക്ക് ഒരു വീട്ടില്‍ ഒത്തുകൂടാം. അഞ്ച് പേര്‍ക്ക് മാത്രമായിരുന്നു വീടുകളില്‍ ഒത്തുചേരാന്‍ അനുവാദമുണ്ടായിരുന്നത്. മാത്രമല്ല കെട്ടിടത്തിന് പുറത്ത് 100 പേര്‍ക്ക് വരെ ഒത്തുകൂടാം.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും 75 ശതമാനം ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്താമെന്നും പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് അറിയിച്ചു. 2020 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് തിരികെ തൊഴിലിടങ്ങളിലേക്ക് മടങ്ങാവുന്നത്.
അതേസമയം ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. പബുകളിലും റെസ്റ്റോറന്റുകളിലുമെല്ലാം രണ്ട് ചതുരശ്ര മീറ്ററില്‍ ഒരാള്‍ എന്നാല്‍ വ്യവസ്ഥയാണ് നിലനില്‍ക്കുന്നത്. റീറ്റെയ്ല്‍ ബിസിനസുകള്‍ക്കും ഇത് ബാധകമാകുമെന്ന് പ്രീമിയര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.