ഓസ്ട്രേലിയ: ഇന്ത്യയിലേക്കുള്ള വിമാനയാത്രാ വിലക്ക് വീണ്ടും നീട്ടി. മാര്‍ച്ച് 31 വരെയാണ് യാത്രാവിലക്ക് നീട്ടിയിരിക്കുന്നത്. നേരത്തെ ഫെബ്രുവരി 28 വരെയായിരുന്നു യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനം വര്‍ദ്ധിച്ചുവന്ന സാഹചര്യത്തില്‍ വിലക്കേര്പ്പെടുത്തിരിയിരിക്കുന്ന തീയതി അടുക്കുന്നതോടെ ഓരോ തവണയും യാത്രാ വിലക്ക് ദീര്‍ഘിപ്പിക്കുകയാണ്. മാര്‍ച്ച് 23 മുതലാണ് ഇന്ത്യയില്‍ വിമാനയാത്രാ വിലക്ക് പ്രഖ്യാപിച്ചത്.
എന്നാല്‍ ചരക്ക് വിമാനങ്ങളും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും യാത്രാ ബബ്ള് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത് തുടരുമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ 27 രാജ്യങ്ങളുമായാണ് ഇന്ത്യക്ക് യാത്രാ ബബ്ള് ഉള്ളത്. അമേരിക്ക, ബ്രിട്ടന്, ജര്‍മനി, കാനഡ, ഒമാന്‍, റഷ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
മറ്റെല്ലാ രാജ്യങ്ങളിലും നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്കാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വീണ്ടും നീട്ടിയത്. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള കൂടുതല്‍ രാജ്യങ്ങളുമായി ബബ്ള് സാധ്യത പരിഗണിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, കൊവിഡ് ഇപ്പോഴും കൂടി നില്ക്കുന്ന ഇന്ത്യയുമായി ബബ്ള് ഉണ്ടാകില്ല എന്ന സൂചനയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നല്‍കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.