Currency

ഓസ്‌ട്രേലിയയിലെ ശരാശരി വീടുവില റെക്കോര്‍ഡില്‍; ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ വില കുതിച്ചുയര്‍ന്നു

സ്വന്തം ലേഖകന്‍Tuesday, February 2, 2021 1:58 pm
house-price
Villa-kochi-Kerala

ഓസ്ട്രേലിയ: രാജ്യത്ത് കഴിഞ്ഞ മാസം വീട് വിലയില്‍ 0.9 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വീടുകളുടെ ദേശീയ ശരാശരി വില കൊറോണ പ്രതിസന്ധിക്ക് മുന്‍പ് ഉള്ളതിലും ഒരു ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എല്ലാ പ്രമുഖ നഗരങ്ങളിലും, ഉള്‍നാടന്‍ പ്രദേശങ്ങളിലും ജനുവരിയില്‍ വില ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത തോതുകളിലാണ് വില വര്‍ദ്ധനവ്.

ഓസ്ട്രേലിയയയിലെ വസ്തുക്കളുടെ വില വിവരങ്ങള്‍ ശേഖരിച്ച് അവ ബിസിനസുകള്‍ക്കും സര്‍ക്കാരിനും നല്‍കുന്ന കെയര്‍ ലോജിക്‌സ് ആണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഓസ്‌ട്രേലിയയില്‍ ഇതിനു മുമ്പ് ശരാശരി വീടുവില ഏറ്റവുമധികം ഉയര്‍ന്നു നിന്നത് 2017 സെപ്റ്റംബറിലാണ്. അതിനേക്കാള്‍ 0.7 ശതമാനം കൂടുതലാണ് ഇപ്പോഴത്തെ വില എന്നാണ് കെയര്‍ ലോജിക്‌സിന്റെ കണക്കുകള്‍.

തലസ്ഥാന നഗരങ്ങള്‍ മിക്കതിലും മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള റെക്കോര്‍ഡിനെക്കാള്‍ കുറവാണ് ഇപ്പോഴത്തെ വില. എന്നാല്‍ ഉള്‍നാടന്‍ ഓസ്‌ട്രേലിയയിലെ വീടു വില വലിയ തോതില്‍ ഉയര്‍ന്നതാണ് ദേശീയ ശരാശരിയും പുതിയ റെക്കോര്‍ഡില്‍ എത്താന്‍ കാരണം. തലസ്ഥാന നഗരങ്ങളില്‍ സിഡ്‌നിയിലും മെല്‍ബണിലും 0.4 ശതമാനം വില കൂടിയപ്പോള്‍, ഏറ്റവും വര്‍ദ്ധനവുണ്ടായത് ഡാര്‍വിനിലാണ്. 2.3 ശതമാനം.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.7 ശതമാനം വില വര്‍ദ്ധനവാണ് എല്ലാ തലസ്ഥാന നഗരങ്ങളിലും കൂടി ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഉള്‍നാടന്‍ ഓസ്‌ട്രേലിയയിലാണ് വില വര്‍ദ്ധനവിന്റെ തോത് ഇതിലും കൂടുതലാണ്. ഉള്‍നാടന്‍ മേഖലകളില്‍ ജനുവരിയില്‍ മാത്രം ശരാശരി 1.6 ശതമാനം വില കൂടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 7.9 ശതമാനം വര്‍ദ്ധവനാണ് ദേശീയതലത്തില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉള്ളത്. അതേസമയം സിഡ്നിയിലും മെല്‍ബണിലും അപ്പാര്‍ട്‌മെന്റുകളുടെ വിലയില്‍ ഇടിവ് രേഖപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x