കൗമാര പെണ്‍കുട്ടികളില്‍ 20% പേരും മോശം അനുഭവം നേരിടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സ്വതന്ത്രമായി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതിലൂടെയോ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ വിനിമയം ചെയ്ത ശേഷമോ ആണ് ബ്ലാക്ക്മെയില്‍ ചെയ്യപ്പെടുന്നത്.
ലൈസന്‍സ് എടുക്കാതെ നായ്ക്കളെ വളർത്തുന്നവരിൽ നിന്നും ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. ആംബുലന്‍സ് സേവനങ്ങള്‍ക്കുളള പണം കൂടി ഇനി മുതല്‍ ഉപയോക്താക്കള്‍ നല്‍കേണ്ടി വരും. 1996 മുതല്‍ നിലവിലുളള സംവിധാനമാണ് ഇതോടെ അവസാനിക്കുക.
തങ്ങളുടെ അധീനതയിലുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് വേണ്ടി സ്പോണ്സര്മാര്ക്ക് തെരഞ്ഞെടുക്കാവുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. സ്വദേശികള്‍ക്കു മാത്രമല്ല, വിദേശികള്‍ക്കും തങ്ങളുടെ ഗാര്‍ഹിക ജീവനക്കാരെ പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കാനും ദാനധര്‍മങ്ങള്‍ ചെയ്യാനും രാജ്യവും ജനതയും പുലര്‍ത്തുന്ന നിലപാട് ഉയര്‍ത്തിക്കാട്ടാനാണ് വര്‍ഷാചരണം ലക്ഷ്യമിടുന്നത്.
അബൂദബി എമിറേറ്റില്‍ ബാര്‍ബര്‍ ഷോപ്പ് ബ്യൂട്ടി പാര്‍ലര്‍ ജോലിക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനകം അബൂദബി ഗുണമേന്മയോഗ്യത സമിതിയുടെ പുതിയ ലൈസന്‍സ് പദ്ധതിക്ക് കീഴില്‍ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പ് ബ്യൂട്ടി പാര്‍ലര്‍ ജോലിക്കാരും പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് കരസ്ഥമാക്കണം.
ബായ്ത് ഡോട്ട് കോമും യൂഗവും ചേര്‍ന്ന് മിഡിലീസ്റ്റ്, വടക്കേ ആഫ്രിക്ക രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തൽ.
ഒട്ടക മത്സരത്തോടൊപ്പം ഒട്ടകങ്ങളെ പരിചരിക്കാനുള്ള പരമ്പരാഗത രീതികള്‍ക്കും പ്രചോദനം പകരുന്നതാണ് ഉല്‍സവം. ഒട്ടകപ്പാല് മല്‍സരത്തിന് 10ലക്ഷം ദിര്‍ഹം(1.8 കോടി രൂപ) സമ്മാനത്തുകയാണ് ലഭിക്കുക. ഈ മാസം 29 വരെയാണ് മദീനാ സായിദ് മരുഭൂമിയില്‍ ഫെസ്റ്റിവല്‍ നടക്കുക.
കെട്ടിടവാടക വര്‍ധനവിന് ഉണ്ടായിരുന്ന നിയന്ത്രണം പുന:സ്ഥാപിക്കുന്നതായി നഗരസഭ-ഗതാഗത കാര്യ വിഭാഗ (ഡി.എം.എ.ടി) അധികൃതര്‍ അറിയിച്ചു.
അബുദാബിയുടെ സാമൂഹിക, സാമ്പത്തിക, വിനോദസഞ്ചാര രംഗങ്ങളില്‍ വലിയ മാറ്റമായിരിക്കും ഇതുവഴി ഉണ്ടാകുക. പദ്ധതിയുടെ പ്രായോഗികത, അബുദാബിഅല്‍ ഐന്‍ ഹൈപര്‍ലൂപ് പാത, ആവശ്യമായി വരുന്ന ചെലവ് തുടങ്ങിയ കാര്യങ്ങളിലാണ് പ്രാരംഭഘട്ടത്തില്‍ പഠനം നടക്കുക.