Currency

2017 യുഎഇക്ക് ദാനധര്‍മ വര്‍ഷം

സ്വന്തം ലേഖകന്‍Monday, December 26, 2016 12:45 pm

അബുദബി: 2017 യുഎഇക്ക് ദാനധര്‍മത്തിന്റെ വര്‍ഷം. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കാനും ദാനധര്‍മങ്ങള്‍ ചെയ്യാനും രാജ്യവും ജനതയും പുലര്‍ത്തുന്ന നിലപാട് ഉയര്‍ത്തിക്കാട്ടാനാണ് വര്‍ഷാചരണം ലക്ഷ്യമിടുന്നത്.

യുഎഇ ദാനധര്‍മങ്ങളുടെ രാജ്യമാണ്. ഇവിടുത്തെ ജനത സായിദിന്റെ മക്കളാണ്. മറ്റു രാജ്യങ്ങള്‍ അവരുടെ നേട്ടങ്ങളില്‍ ഊറ്റം കൊള്ളുമ്പോള്‍ നമ്മള്‍ ഊറ്റം കൊണ്ടത് സായിദിന്റെ മക്കള്‍ എന്നാണ്. മറ്റു രാജ്യങ്ങള്‍ അവരുടെ ചരിത്രത്തെ കുറിച്ചു സംസാരിക്കുമ്പോള്‍ നമുക്ക് പറയാനുള്ളത് നമ്മള്‍ മറ്റുള്ളവര്‍ക്ക് കൈയ്യയച്ചു നല്‍കിയതിന്റെ ചരിത്രത്തെ കുറിച്ചാണ്. ഈ നാടിന്റെ ജന്‍മം മുതല്‍ ആരംഭിച്ചതാണ് ദാനവും ധര്‍മവും. 2017 ദാനധര്‍മ വര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞ വാക്കുകളാണിത്.

മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചാകും വര്‍ഷാചരണം. സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സാമൂഹിക പദ്ധതികളെ ഏകോപിപ്പിച്ച് രാജ്യപുരോഗതിക്കും വികസനത്തിനുമായി പ്രയോജനപ്പെടുത്തും. സന്നദ്ധപ്രവര്‍ത്തനത്തിനുള്ള താല്‍പര്യം പ്രോല്‍സാഹിപ്പിക്കുകയും സന്നദ്ധപ്രവര്‍ത്തകരെ പരിശീലിപ്പിച്ച് വിവിധ മേഖലകളില്‍ ഫലപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കും. പുതിയ തലമുറയെ രാജ്യസ്‌നേഹവും സേവനവും ഇമറാത്തി ജനതയുടെ മുഖ്യമുദ്രയാണെന്നും, യുഎഇ പൗരന്‍മാര്‍ സേവനത്തിന്‍െര്‍ പര്യായമാണന്നും അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും വാര്‍ഷാചരണത്തിന്റ ഭാഗമായി നടപ്പാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x