രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. ആംബുലന്‍സ് സേവനങ്ങള്‍ക്കുളള പണം കൂടി ഇനി മുതല്‍ ഉപയോക്താക്കള്‍ നല്‍കേണ്ടി വരും. 1996 മുതല്‍ നിലവിലുളള സംവിധാനമാണ് ഇതോടെ അവസാനിക്കുക.
അബൂദബി: ജനുവരി ഒന്നുമുതല്‍ രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. ആംബുലന്‍സ് സേവനങ്ങള്‍ക്കുളള പണം കൂടി ഇനി മുതല്‍ ഉപയോക്താക്കള്‍ നല്‍കേണ്ടി വരും. 1996 മുതല്‍ നിലവിലുളള സംവിധാനമാണ് ഇതോടെ അവസാനിക്കുക.
വാഹനമനുസരിച്ചാകും പ്രീമിയം. പ്രീമിയം അടിസ്ഥാനമാക്കിയുളള പുതിയ ഇന്‍ഷുറന്‍സ് സംവിധാനം യുഎഇ ഇന്‍ഷുറന്‍സ് അധികൃതര്‍ നടപ്പാക്കി. അടിസ്ഥാന പ്രീമിയം നിരക്കില്‍ വര്‍ദ്ധനയുണ്ട്. ഈ രംഗത്ത് കൂടുതല്‍ മത്സരക്ഷമതയുളള പശ്ചാത്തലത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇത് ഏറെ ഗുണകരമാകും. പ്രത്യേകിച്ച് വില കുറഞ്ഞ കാറുകള്‍ക്ക്. ഏകീകൃത സംവിധാനമാകും നടപ്പാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.