Currency

സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടികള്‍ മോശം അനുഭവം നേരിടുന്നു

സ്വന്തം ലേഖകന്‍Thursday, January 5, 2017 1:19 pm

അബുദാബി: സമൂഹമാധ്യമങ്ങളില്‍ കൗമാര പെണ്‍കുട്ടികള്‍ മോശം അനുഭവം നേരിടുന്നതായി പഠനത്തില്‍ കണ്ടെത്തി. കൗമാര പെണ്‍കുട്ടികളില്‍ 20% പേരും മോശം അനുഭവം നേരിടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സ്വതന്ത്രമായി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതിലൂടെയോ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ വിനിമയം ചെയ്ത ശേഷമോ ആണ് ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടുന്നത്.

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രശ്‌നവുമുണ്ട്. മൂന്നു മാസത്തെ സര്‍വേയില്‍ 15-18 വയസിനിടയില്‍ പ്രായമുള്ള 62 യുഎഇ വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. ദുബായില്‍ കഴിഞ്ഞ വര്‍ഷം 300 ഓണ്‍ലൈന്‍ ബ്ലാക്ക്‌മെയില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2014ല്‍ 212 കേസുകളും 2013ല്‍ 80 കേസുകളുമാണു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സമൂഹമാധ്യമങ്ങളിലെ സ്വകാര്യതയെക്കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റിയും ദുബായ് പൊലീസും ചേര്‍ന്നു ബോധവത്കരണം നടത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x