Currency

യു.എ.ഇ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ഗള്‍ഫ് രാജ്യം

Tuesday, December 20, 2016 8:15 am

ബായ്ത് ഡോട്ട് കോമും യൂഗവും ചേര്‍ന്ന് മിഡിലീസ്റ്റ്, വടക്കേ ആഫ്രിക്ക രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തൽ.

അബുദാബി: സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ഗള്‍ഫ് രാജ്യം യു.എ.ഇയെന്ന് കണ്ടെത്തൽ. ബായ്ത് ഡോട്ട് കോമും യൂഗവും ചേര്‍ന്ന് മിഡിലീസ്റ്റ്, വടക്കേ ആഫ്രിക്ക രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തൽ. യു.എ.ഇയിലെ തൊഴിലിടങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളിലേതിന് സമാനമായ സ്ത്രീ സമത്വമെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു.

സര്‍വേയില്‍ പങ്കെടുത്ത യു.എ.ഇയില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ മൂന്നില്‍ രണ്ട് ഭാഗവും അഭിപ്രായപ്പെട്ടത് പാശ്ചാത്യ രാജ്യങ്ങളിലെ തൊഴിലിടങ്ങളിലുള്ള സ്ത്രീ സമത്വം യു.എ.ഇയിലുമുണ്ടെന്നാണ്. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത തൊഴിലിലെ മികവ് അടിസ്ഥാനമാക്കി മാത്രമാണെന്നും സ്ത്രീ-പുരുഷ ഭേദം ഇക്കാര്യത്തിലില്ലെന്നും അവർ പറയുന്നു.

തൊഴില്‍ നിയമനങ്ങള്‍ ജോലിപരിചയത്തിന്‍െറയും വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തിലാണെന്ന് 55 ശതമാനം പേര്‍ വിശ്വസിക്കുമ്പോൾ ജോലിക്കായുള്ള അഭിമുഖങ്ങളില്‍ സ്ത്രീകളോടുള്ള വിവേചനമായി തോന്നുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്ന് 39 ശതമാനം പേരും പറഞ്ഞു. സ്ത്രീകളെന്ന നിലയില്‍ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ളെന്ന് 40 ശതമാനം പേര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “യു.എ.ഇ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ഗള്‍ഫ് രാജ്യം”

  1. Hello, I enjoy reading through your post. I like to write a little comment to support you.

  2. Doretha says:

    Hurrah, that’s what I was seeking for, what a information! present here at this website, thanks admin of this web site.

  3. Roxanna says:

    I don’t even know how I ended up here, but I thought this post was good.
    I do not know who you are but certainly you are going to a famous blogger if you
    aren’t already 😉 Cheers!

Comments are closed.

Top
x