Currency

അബുദാബിയില്‍ വേനലവധി അടിച്ചുപൊളിക്കാന്‍ തീം പാര്‍ക്കുകള്‍ ഒരുങ്ങി

സ്വന്തം ലേഖകന്‍Monday, June 24, 2019 3:51 pm

അബുദാബി: വേനലവധിക്കാലം അവിസ്മരണീയമാക്കാന്‍ യാസ് ഐലന്‍ഡിലെ ഫെറാറി വേള്‍ഡ്, യാസ് വാട്ടര്‍ തീം പാര്‍ക്ക്, വാര്‍ണര്‍ ബ്രോസ് എന്നീ തീം പാര്‍ക്കുകള്‍ ഒരുങ്ങി. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ റോളര്‍ കോസ്റ്റര്‍ ഉള്‍പ്പെടെ ലോക റെക്കോര്‍ഡ് നേടിയ നിരവധി വിനോദങ്ങളാണു ഫെറാറി വേള്‍ഡിനെ ആകര്‍ഷകമാക്കുന്നത്. ലോകത്തെ ആദ്യത്തെ ബൈ പ്ലെയിന്‍ റോളര്‍ കോസ്റ്റര്‍ 3 ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഫെറാറി വേള്‍ഡിലെ വിനോദ വിസ്മയങ്ങള്‍ ഒരു ദിനം മുഴുവന്‍ ഇവിടെ തങ്ങാന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കുന്നു. ഓരോരുത്തരുടെയും പ്രായത്തിന് അനുസരിച്ചുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാമെന്നതിന് പുറമെ ഇടയ്ക്കിടെ പ്രത്യേക കലാവിരുന്നും ജനങ്ങളെ കയ്യിലെടുക്കുന്നുണ്ട്. ഫെറാറി പ്രമേയങ്ങളിലുള്ള റൈഡുകളാണു വാഹന കമ്പക്കാരെ ആകര്‍ഷിക്കുന്നത്. നിമിഷങ്ങള്‍ക്കകം ഫെറാറി കാറിന്റെ ടയര്‍ മാറ്റാനുള്ള സൗഹൃദ മത്സരങ്ങളും വിവിധ സമയങ്ങളിലായി 4 ലൈവ് പ്രദര്‍ശനങ്ങളും സന്ദര്‍ശകരെ പിടിച്ചുനിര്‍ത്തുന്നു.

വിഭവസമൃദ്ധമായ ഭക്ഷണശാലകളാണു മറ്റൊരു പ്രത്യേകത. ഓരോരുത്തരുടെയും അഭിരുചിക്ക് അനുസരിച്ചുള്ള വിവിധ ഭക്ഷണശാലകള്‍ ഇവിടെയുണ്ട്. വേനലവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് രാത്രി 11 വരെ തീം പാര്‍ക്കിന്റെ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x