Currency

അടിയന്തര സേവനം; അബുദാബിയില്‍ 17 കേന്ദ്രങ്ങളുടെ ഫോണ്‍ നമ്പറുകള്‍

സ്വന്തം ലേഖകന്‍Sunday, June 23, 2019 1:39 pm

അബുദാബി: തലസ്ഥാന എമിറേറ്റില്‍ അടിയന്തര സാഹചര്യങ്ങളില്‍ സഹായം തേടാനുള്ള ടെലിഫോണ്‍ നമ്പറുകളുമായി അധികൃതര്‍. സേവനം ലഭിക്കാന്‍ 17 കേന്ദ്രങ്ങളുടെ ടെലിഫോണ്‍ നമ്പറുകളാണ് സാമൂഹികക്ഷേമ വകുപ്പ് നല്‍കിയത്. വാഹനാപകടം, ആംബുലന്‍സ് സഹായം ആവശ്യമായ ഗുരുതര ഘട്ടങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണം.

അപകടം സംഭവിച്ച സ്ഥലം, അപകടത്തിന്റെ സ്വഭാവം തുടങ്ങിയവയും വ്യക്തമാക്കണം. ആവശ്യമായ സംവിധാനങ്ങളുമായി എത്രയും വേഗം എത്താന്‍ ഇതു സഹായകമാകും. അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനും സഹായിക്കാനും വിവരം കൈമാറുന്ന വ്യക്തി സ്ഥലത്തുണ്ടാകണം. ഭിന്നശേഷിക്കാര്‍ക്ക് സഹായത്തിനായി 5999 നമ്പറില്‍ സന്ദേശമയയ്ക്കാം. ട്രാഫിക് തടസ്സങ്ങള്‍ ഇല്ലാതെ അതിവേഗം അപകട സ്ഥലത്ത് എത്താന്‍ എയര്‍ ആംബുലന്‍സുകളുടെ സേവനവും ലഭ്യമാണ്.

നമ്പരുകള്‍   

പൊലീസ് 999

ആംബുലന്‍സ് 998

എയര്‍ ആംബുലന്‍സ് 999

അഗ്‌നിശമന സേന 997

കടല്‍ അപകടങ്ങള്‍ 996

 വൈദ്യുതി തകരാറുകള്‍ക്ക്  991

ജല സംബന്ധമായ സേവനം  992

അല്‍ഐനിലെ ജല-വൈദ്യുത സേവനം  800 9008

അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്‌റ നഗരസഭകളില്‍  അടിയന്തര സഹായം 993

കാലാവസ്ഥാ വ്യതിയാനം 02 6667776

ഉപഭോക്തൃ സേവനം 800555

ടാക്‌സി  600535353

അബുദാബി രാജ്യാന്തര വിമാനത്താവളം  02 5055555

ഭിന്നശേഷിക്കാര്‍ക്ക് സഹായം  5999

കുട്ടികളുടെ സുരക്ഷ 116111

ശിശു-വനിതാ അഭയകേന്ദ്രം 8007 283

വിദേശത്ത് മരിക്കുന്ന സ്വദേശികളെക്കുറിച്ചു വിവരം നല്‍കല്‍, എമിറേറ്റിലെ ഇതര കാര്യങ്ങള്‍ 971 25048500, 971 24193666


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x