കോവിഡ് വിലക്കുകളുടെ ഫലമായി യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസിനും തിരിച്ചടി. കഴിഞ്ഞവര്‍ഷം 42 ലക്ഷംപേര്‍ മാത്രമാണ് ഇത്തിഹാദ് വഴി യാത്ര ചെയ്തത്. 2019ല്‍ 175 ലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം. നിയന്ത്രണം മൂലം യാത്രികരുടെ എണ്ണത്തില്‍ 76% ഇടിവാണ് രേഖപ്പെടുത്തിയത്.
ഇതു വിദ്യാര്‍ഥികളില്‍ ആശങ്കയുണ്ടാക്കിയ പശ്ചാത്തലത്തില്‍ സിബിഎസ്ഇ കണ്ട്രോളര് ഓഫ് എക്സാമിനര്‍ ഡോ. സന്യാം ഭരധ്വാജ് ഗള്‍ഫിലെ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചാണ് അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നു വിശദീകരിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ വൈകിയതിനാല്‍ സിലബസില്‍ 2020 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച 30% ഇളവനുസരിച്ചാണ് വാര്‍ഷിക പരീക്ഷയ്ക്കു ചോദ്യപേപ്പര്‍ തയാറാക്കിയത്.
വീടുകള്‍ തോറും കയറിയുള്ള പരിശോധന നടത്തിയാണ് കുട്ടികളുടെ ഹൃദയാരോഗ്യം ഉറപ്പാക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ അടങ്ങുന്ന സംഘം പരിശോധിക്കും. ഹൈപ്പോ പ്ലാസിറ്റിക് ലെഫ്റ്റ് ഹാര്‍ട്ട് സിന്‍ഡ്രോം തുടങ്ങി കുട്ടികളില്‍ കണ്ടുവരുന്ന ഹൃദയ തകരാറുകള്‍ വിദഗ്ധ ചികിത്സയിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം.
നീണ്ട ഇടവേളക്കു ശേഷം യു.എ.ഇയില്‍ ഇന്ധന വിലയില്‍ വര്‍ധന. ഈ മാസം പെട്രോളിനും ഡീസലിനും വില ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവില ഉയര്‍ന്ന സാഹചര്യത്തിലാണ് യു.എ.ഇയിലും വില കൂടുന്നത്.
കോവിഡ് വാക്സീന് എടുത്തു 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തം ദാനം ചെയ്യാമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ. ആദ്യ ഡോസും രണ്ടാമത്തെ ഡോസും എടുത്ത് 2 ആഴ്ച കഴിഞ്ഞാല്‍ രക്തം ദാനം ചെയ്യുന്നതിനു വിരോധമില്ല.
യാത്രാ നടപടികളില്‍ ഇളവുള്ള ഗ്രീന്‍ രാജ്യങ്ങളുടെ എണ്ണം അബുദാബി 12ല്‍ നിന്ന് 10 ആക്കി കുറച്ചു. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗത്തിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ചയില്‍ ഒരിക്കലാണ് പട്ടിക പരിഷ്കരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ മറ്റു രാജ്യക്കാരെല്ലാം റെഡ് വിഭാഗത്തിലാണ് ഉള്‍പ്പെടുക.
വാക്സീന് എടുത്തവര്‍ക്കും വാക്സീന് പരീക്ഷണത്തില്‍ പങ്കാളികളായ വൊളന്റിയര്‍മാര്‍ക്കും നാട്ടില്‍ പോയി വന്നാല്‍ 10 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കി. ഗ്രീന്‍ പട്ടികയില്‍ അല്ലാത്ത രാജ്യക്കാര്‍ക്കെല്ലാം ക്വാറന്റീന് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലാണിത്.
ഒരു വര്‍ഷത്തെ ഇലേണിങിലെ പോരായ്മ പരിഹരിക്കാന്‍ പദ്ധതികളുമായി അബുദാബിയിലെ സ്കൂളുകള്‍ രംഗത്ത്. വിവിധ വിഷയങ്ങളില്‍ ഓരോ അധ്യായങ്ങളുടെയും റിവിഷനും പരീക്ഷയും നടത്തുന്നതിനു പുറമേ പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ക്ലാസുകളും നല്‍കിയാണു കുട്ടികളെ സജ്ജരാക്കുന്നത്.
നിയമം ലംഘിക്കുന്ന സ്കൂളിനു 10,000 ദിര്‍ഹം മുതല്‍ 2.5 ലക്ഷം ദിര്‍ഹം വരെ പിഴയുണ്ടാകും. നിയമലംഘനം ആവര്‍ത്തിക്കുന്ന സ്കൂളില്‍ നിന്ന് കുട്ടികളെ മാറ്റാനും ഫീസ് തിരിച്ചുവാങ്ങാനും രക്ഷിതാക്കള്‍ക്കു അധികാരമുണ്ടെന്നും വ്യക്തമാക്കുന്നു.
അമിതവേഗത, റെഡ് സിഗ്നല്‍ മറികടക്കല്‍, അശ്രദ്ധമായി വണ്ടിയോടിക്കല് ഉള്‍പ്പെടെ എല്ലാ നിയമലംഘനങ്ങളും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. വാഹനം ഓടിക്കുന്നവരുടെയും മറ്റു യാത്രക്കാരുടെയും ജീവന് അപകടത്തിലാക്കുന്ന ഒന്നും അനുവദിക്കില്ലെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്കി.