അബുദാബി: കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്കൂളുകള്‍ക്കെതിരെ കടുത്ത നടപടിയുമായി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). നിയമം ലംഘിക്കുന്ന സ്കൂളിനു 10,000 ദിര്‍ഹം മുതല്‍ 2.5 ലക്ഷം ദിര്‍ഹം വരെ പിഴയുണ്ടാകും. നിയമലംഘനം ആവര്‍ത്തിക്കുന്ന സ്കൂളില്‍ നിന്ന് കുട്ടികളെ മാറ്റാനും ഫീസ് തിരിച്ചുവാങ്ങാനും രക്ഷിതാക്കള്‍ക്കു അധികാരമുണ്ടെന്നും വ്യക്തമാക്കുന്നു.
സ്കൂളില്‍ നേരിട്ടെത്തുന്ന 12 വയസിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കു പിസിആര്‍ പരിശോധന നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. മാസ്ക് ധരിക്കുകയും ഒന്നര മീറ്റര്‍ അകലം പാലിക്കുകയും വേണം.
വിദ്യാര്‍ഥികള്‍ വരുന്നതിനു മുന്‍പും ശേഷവും പതിവായി സ്കൂള്‍ അണുവിമുക്തമാക്കണമെന്നും നിബന്ധനയുണ്ട്. കൂട്ടം ചേരാനിടയാകും വിധം കലാ, കായിക പരിപാടികളും പാടില്ല. സ്കൂളില്‍ എത്തുന്നവരും 96 മണിക്കൂറിനകം എടുത്ത പിസിആര്‍ ടെസ്റ്റ് അല്‍ഹൊസന്‍ ആപ്പില്‍ കാണിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.