അബുദാബി: കോവിഡ് വാക്‌സീന്‍ എടുത്തു 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തം ദാനം ചെയ്യാമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ. ആദ്യ ഡോസും രണ്ടാമത്തെ ഡോസും എടുത്ത് 2 ആഴ്ച കഴിഞ്ഞാല്‍ രക്തം ദാനം ചെയ്യുന്നതിനു വിരോധമില്ല.
ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ രക്തബാങ്കില്‍ നേരിട്ടെത്തി രക്തം നല്‍കാം. അല്‍ഐന്‍ ശാഖയില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് എത്തേണ്ടത്. ബുക്കിങ്ങിന് അബുദാബിയിലുള്ളവര്‍ 02 819 1700, അല്‍ഐനിലുള്ളവര്‍ 03 707 4191 നമ്പറില്‍ ബന്ധപ്പെടണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.