Currency

വാക്‌സീന്‍ എടുത്തവര്‍ക്കും വൊളന്റിയര്‍മാര്‍ക്കും നാട്ടില്‍ പോയി വന്നാല്‍ 10 ദിവസം ക്വാറന്റീന്‍

സ്വന്തം ലേഖകന്‍Tuesday, February 23, 2021 11:57 am

അബുദാബി: വാക്‌സീന്‍ എടുത്തവര്‍ക്കും വാക്‌സീന്‍ പരീക്ഷണത്തില്‍ പങ്കാളികളായ വൊളന്റിയര്‍മാര്‍ക്കും നാട്ടില്‍ പോയി വന്നാല്‍ 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഗ്രീന്‍ പട്ടികയില്‍ അല്ലാത്ത രാജ്യക്കാര്‍ക്കെല്ലാം ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലാണിത്.

വാക്‌സീന്‍ എടുത്തവര്‍ക്കും വൊളന്റിയര്‍മാര്‍ക്കും സ്വന്തം പേരില്‍ താമസ സൗകര്യമുണ്ടെങ്കില്‍ സ്മാര്‍ട് വാച്ച് ധരിപ്പിച്ചു വീട്ടിലേക്കും അല്ലാത്തവരെ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനിലേക്കുമാണ് മാറ്റുന്നത്. എട്ടാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ പത്താം ദിവസം ക്വാറന്റീന്‍ അവസാനിപ്പിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x