അബുദാബി: നവജാത ശിശുക്കളിലെ ഹൃദയത്തകരാറ് കണ്ടെത്താന്‍ അബുദാബി ആരോഗ്യവിഭാഗം പുതിയ ക്യാംപെയിന് ആരംഭിച്ചു. വീടുകള്‍ തോറും കയറിയുള്ള പരിശോധന നടത്തിയാണ് കുട്ടികളുടെ ഹൃദയാരോഗ്യം ഉറപ്പാക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ അടങ്ങുന്ന സംഘം പരിശോധിക്കും. ഹൈപ്പോ പ്ലാസിറ്റിക് ലെഫ്റ്റ് ഹാര്‍ട്ട് സിന്‍ഡ്രോം തുടങ്ങി കുട്ടികളില്‍ കണ്ടുവരുന്ന ഹൃദയ തകരാറുകള്‍ വിദഗ്ധ ചികിത്സയിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം.
ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ വര്‍ഷത്തില്‍ 5060 കുട്ടികളുടെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കു സൗകര്യമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 20% കുട്ടികള്‍ ഹൃദയ തകരാറുമായി ജനിക്കുന്നവരാണ്. ഇവ 2 ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാകുമെന്ന് സേഹ ഗ്രൂപ്പ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അന്‍വര്‍ സല്ലം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.