Currency

അബൂദബി സാമൂഹിക വികസന വകുപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു

സ്വന്തം ലേഖകന്‍Thursday, January 24, 2019 2:57 pm

അബൂദബി: അബൂദബി സാമൂഹിക വികസന വകുപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ലൂവര്‍ അബൂദബി മ്യൂസിയത്തില്‍ നടന്നു. സര്‍ക്കാറിലെ ഉന്നതര്‍, സാമുഹിക നായകര്‍, നിക്ഷേപകര്‍, വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാഷ്ട്ര നേതാക്കളുടെ ദീര്‍ഘദൃഷ്ടിയും ചിന്തയുമാണ് സാമൂഹിക വകുപ്പിന്റെ രൂപവത്കരണത്തില്‍ പ്രതിഫലിക്കുന്നതെന്ന് വകുപ്പ് ചെയര്‍മാന്‍ ഡോ. മുഗീര്‍ ഖമീസ് ആല്‍ ഖെയ്‌ലി ഉദ്ഘാടന ചടങ്ങിലെ പ്രഭാഷണത്തില്‍ പറഞ്ഞു.

അബൂദബി എമിറേറ്റിലെ ജനങ്ങള്‍ക്ക് മാന്യമായ ജീവിതരീതി ലഭ്യമാക്കുന്നതിന് സാമൂഹിക വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി വകുപ്പ് സഹകരിക്കുമെന്നും ഡോ. മുഗീര്‍ ഖമീസ് ആല്‍ ഖെയ്‌ലി പറഞ്ഞു. സാമൂഹിക വികസന മേഖയിലെ ഏഴ് പ്രമേയങ്ങളെ കുറിച്ചുള്ള ലൈവ് ഷോയും ഉദ്ഘാടന പരിപാടിയില്‍ അവതരിപ്പിച്ചു.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കുന്നതിനും അത്തരം കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി ജോലി ചെയ്യാനും യോജിച്ച തൊഴില്‍ കണ്ടെത്താനും സാഹായിക്കുന്നതിനും വകുപ്പ് ആവിഷ്‌കരിച്ച അബുദബി സാമൂഹിക സംരക്ഷണ പദ്ധതി അവലോകനം ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x