Currency

ദുരിതത്തിന് അറുതി; ശമ്പളം ലഭിക്കാതെ ദുരിതത്തിലായ മലയാളികള്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങും

സ്വന്തം ലേഖകന്‍Monday, January 28, 2019 1:18 pm

അബുദാബി: ഉടമകള്‍ മുങ്ങിയതിനെ തുടര്‍ന്ന് 7 മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ അല്‍ വസീത കാറ്ററിങ് കമ്പനിയിലെ 120 തൊഴിലാളികള്‍ക്ക് കുടിശിക ലഭിച്ചു. മുസഫയിലെ സ്വകാര്യ എക്‌സ്‌ചേഞ്ചു വഴി ദിവസേന 60 പേര്‍ക്കു വീതമാണ് കുടിശിക വിതരണം ചെയ്തുവരുന്നത്.

70 മലയാളികള്‍ ഉള്‍പ്പെടെ 400 തൊഴിലാളികളാണ് മുസഫയിലെ ക്യാംപില്‍ ദുരിത ജീവിതം നയിച്ചിരുന്നത. വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് മാനവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയവും കോടതിയും ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ എംബസികളും ഇടപെട്ടതിനെ തുടര്‍ന്നാണ് 50 ശതമാനം തുക നല്‍കാന്‍ കമ്പനി തയാറായതും വിതരണം തുടങ്ങിയതും.

കുടിശിക ലഭിച്ച തൊഴിലാളികളുടെ വീസ റദ്ദാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഇതിനുശേഷം പാസ്‌പോര്‍ട്ടും ടിക്കറ്റും തൊഴിലാളികള്‍ക്കു ലഭിക്കുന്നതോടെ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. വീസ കാലാവധി കഴിഞ്ഞവരുടെ രേഖകള്‍ ശരിയാക്കിയ ശേഷമേ നാട്ടിലേക്ക് പോകാനാകൂ. ഇതിനോടകം മറ്റു ജോലി കണ്ടെത്തിയവര്‍ക്ക് ജോലി മാറാന്‍ സൗകര്യവും ഒരുക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x