Currency

മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയില്‍ അവധി

സ്വന്തം ലേഖകന്‍Thursday, January 31, 2019 2:54 pm

അബുദാബി: മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പാസ് ലഭിച്ചവര്‍ക്ക് അവധി ലഭിക്കും. ഫെബ്രുവരി അഞ്ചിന് അബുദാബി ശൈഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലാണ് കുര്‍ബാന നടക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x