Currency

ഗോ എയര്‍ കണ്ണൂര്‍- അബൂദബി വിമാനം മാര്‍ച്ച് ഒന്നു മുതല്‍

സ്വന്തം ലേഖകന്‍Thursday, January 31, 2019 3:24 pm

അല്‍ഐന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് ഒന്നു മുതലാണ് ഗോ എയറിന്റെ കണ്ണൂര്‍- അബൂദബി സര്‍വീസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് https://www.goair.in സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളി, ഞായര്‍, തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളില്‍ രാത്രി 10.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 12.40ന് അബൂദബിയില്‍ എത്തും.

ശനി, തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 1.40ന് അബൂദബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.10ന് കണ്ണൂരില്‍ എത്തും. ഏപ്രില്‍ മുതല്‍ സമയമാറ്റമുണ്ടാവും. അവധിക്കാലം പ്രമാണിച്ച് ജൂണിലും മറ്റും നാട്ടിലേക്ക് യാത്ര ചെയ്യുമ്പോള്‍ വിമാന സമയത്തില്‍ മാറ്റമുണ്ടാവും. കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ ആദ്യഘട്ടത്തില്‍ ഉയര്‍ന്നു നിന്ന അബൂദബി- കണ്ണൂര്‍ നിരക്കില്‍ കുറവു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x